വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ചാംപ്യന്‍, പിന്നാലെ സുശീല്‍ വിവാദത്തില്‍.... കാരണമുണ്ട്

ഫൈനലടക്കം മൂന്നു മല്‍സരങ്ങളില്‍ സുശീലിന് വാക്കോവര്‍ ലഭിച്ചു

By Manu

ദില്ലി: മുന്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാര്‍ വല്ലാത്തൊരു കുരുക്കിലാണ് പെട്ടത്. ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയെങ്കിലും അഭിനന്ദനമല്ല മറിച്ച് പരിഹാസവും വിമര്‍ശനവുമാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.
74 കിഗ്രാം വിഭാഗത്തിലാണ് സുശീല്‍ ദേശീയ ചാംപ്യനായത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ തലത്തില്‍ സുശീലിനു ലഭിച്ച മെഡല്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ തന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിഞ്ഞത് സുശീലിനു ആഹ്ലാദം നല്‍കുമെങ്കിലും പുതിയ വിവാദങ്ങങ്ങള്‍ താരത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

വിവാദങ്ങള്‍ വെറുതേയല്ല...

വിവാദങ്ങള്‍ വെറുതേയല്ല...

ഒരു മെഡല്‍ നേട്ടം ഇത്രയും വലിയ വിവാദമാവാന്‍ കാരണമുണ്ട്. ആകെ അഞ്ചു റൗണ്ടുകളടങ്ങിയ ചാംപ്യന്‍ഷിപ്പില്‍ സുശീല്‍ കളിച്ചത് രണ്ടെണ്ണത്തില്‍ മാത്രമാണ്. ഫൈനലടക്കം ശേഷിച്ച മൂന്നു മല്‍സരങ്ങളിലും എതിരാളികള്‍ പിന്‍മാറിയതിനെ തുടര്‍ന്ന് സുശീലിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. വെറും രണ്ടു മല്‍സരങ്ങള്‍ മാത്രം ജയിച്ച് സുശീല്‍ ദേശീയ ചാംപ്യനായി മാറിയതാണ് പലരെയും ചൊടിപ്പിച്ചത്.

ക്വാര്‍ട്ടറിലും സെമിയിലും നടന്നത് ഞെട്ടിക്കും

ക്വാര്‍ട്ടറിലും സെമിയിലും നടന്നത് ഞെട്ടിക്കും

ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ നിര്‍ണായകമായ മൂന്നു റൗണ്ടുകളിലും ബൈ ലഭിച്ച് ജേതാവായതോടെയാണ് വിമര്‍ശകര്‍ താരത്തിനെതിരേ വാളെടുത്തത്. ഫൈനലിലെ എതിരാളിയായ പ്രവീണ്‍ റാവ കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നു പിന്‍മാറിയതാണെങ്കില്‍ ക്വാര്‍ട്ടറിലും സെമിയിലും സ്ഥിതി വ്യത്യസ്തമായിരുന്നു. എതിരാളികള്‍ മല്‍സരത്തിനായി എത്തിയ ശേഷം സുശീലിന്റെ കാല്‍ തൊട്ട് വന്ദിച്ചു മല്‍സരത്തില്‍ നിന്നു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഇവരുടെ പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ റഫറി ഈ താരങ്ങളുടെ നടപടിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതു നമ്മുടെ പരമ്പരയുടെ ഭാഗമാണെന്നാണ് റഫറി വിശേഷിപ്പിച്ചത്.

മൂന്നു വര്‍ഷത്തിനു ശേഷമുള്ള മടങ്ങിവരവ്

മൂന്നു വര്‍ഷത്തിനു ശേഷമുള്ള മടങ്ങിവരവ്

മൂന്നു വര്‍ഷത്തോളം ഇടിക്കൂട്ടില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന സുശീലിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ദേശീയ ചാംപ്യന്‍ഷിപ്പ്. തിരിച്ചുവരവ് ടൂര്‍ണമെന്റില്‍ തന്നെ മെഡല്‍ നേടിയെങ്കിലും പുതിയ വിവാദങ്ങള്‍ കാരണം സുശീല്‍ നിരാശയിലാണ്.
പല പ്രമുഖരും സുശീല്‍ ജേതാവായ രീതിയെ വിമര്‍ശിച്ചു രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

മെഡല്‍ സ്വീകരിക്കരുതായിരുന്നെന്ന് ഫര്‍ഹാന്‍ അക്തര്‍

മെഡല്‍ സ്വീകരിക്കരുതായിരുന്നെന്ന് ഫര്‍ഹാന്‍ അക്തര്‍

മല്‍സരിച്ചു ജയിക്കാതെ നേടിയ ഈ മെഡല്‍ സുശീല്‍ കുമാര്‍ സ്വീകരിക്കരുതായിരുന്നുവെന്നു പ്രമുഖ സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. കഠിധ്വാനത്തിലൂടെ ഉയരങ്ങള്‍ എത്തിപ്പിടിച്ച സുശീലിനോട് തികഞ്ഞ ബഹുമാനം തന്നെയാണുള്ളത്. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ നേടിയ മെഡല്‍ സ്വീകരിക്കരുതായിരുന്നു. ഒരു കായിക താരത്തിനു ചേര്‍ന്നതല്ല ഇതെന്നും ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തു.

Story first published: Saturday, November 18, 2017, 15:41 [IST]
Other articles published on Nov 18, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X