Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ആശ്വാസം; സുശീല്‍ കുമാര്‍ കോമണ്‍വെല്‍ത്തില്‍ മത്സരിക്കും; പുറത്താക്കാന്‍ ശ്രമം?

ദില്ലി: ഇന്ത്യന്‍ ഗുസ്തിക്ക് സമീപകാലത്തുണ്ടായ വളര്‍ച്ചയ്ക്ക് ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് നന്ദി പറയണം. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടിയ സുശീല്‍ ഈ ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍, സുശീല്‍ കുമാറിന് വേണ്ടത്ര ആദരവ് നല്‍കാന്‍ ഇന്ത്യന്‍ കായിക വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നുറപ്പാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള അവസരം സുശീലിന് നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് പോലും കാര്യങ്ങള്‍ എത്തിച്ചു. ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടാണ് സുശീലിന് വിനയായത്. കായിക താരങ്ങളുടെ പട്ടികയില്‍നിന്നും സുശീലിനെ ഒഴിവാക്കിയെങ്കിലും ഒടുവില്‍ കൂട്ടിച്ചേര്‍ത്തതോടെ താരത്തിന് മത്സരിക്കാന്‍ സാധിക്കും.

sushil

74 കിലോഗ്രാം വിഭാഗത്തിലാണ് സുശീല്‍ കുമാര്‍ കോമണ്‍വെല്‍ത്തില്‍ മത്സരിക്കാനിറങ്ങുന്നത്. എന്നാല്‍, മത്സരത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സുശീലിന്റെ പേര് ഒഴിവാകുകയായിരുന്നു. വിവാദമായതോടെ പിന്നീട് കുട്ടിച്ചേര്‍ക്കുകയും ചെയ്തു. 15 മത്സരാര്‍ഥികള്‍ പങ്കെുക്കുന്ന ഗെയിംസില്‍ സുശീല്‍ കുമാര്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടുവര്‍ഷത്തോളം ഗോദയില്‍ നിന്നും വിട്ടുനിന്നശേഷമാണ് സുശീല്‍ മടങ്ങിയെത്തുന്നത്. ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണം ലഭിച്ചാല്‍ ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള ചവിട്ടുപടികൂടിയാകും അത്. ഏപ്രില്‍ 4 മുതല്‍ 15 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഒട്ടേറെ ഇനങ്ങളില്‍ സ്വര്‍ണം പ്രതീക്ഷിച്ച് വലിയൊരു താരനിരതന്നെ ഇന്ത്യയ്ക്കായി മത്സരങ്ങള്‍ക്കിറങ്ങും.

Story first published: Sunday, April 1, 2018, 9:41 [IST]
Other articles published on Apr 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+