വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ആദ്യ റൗണ്ടില്‍ അടിതെറ്റി ഇന്ത്യയുടെ ഒളിമ്പിക് ഹീറോ സുശീല്‍ കുമാര്‍

നുര്‍ സുല്‍ത്താന്‍: കസാഖ്‌സ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പുറത്ത്. 74 കിലോഗ്രാം വിഭാഗത്തില്‍ അസര്‍ബെയ്ജാന്റെ ഖദ്ഷിമുറാദ് ഗാദ്ഷിയേവിനോട് 9-11നാണ് രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കീഴടങ്ങിയത്. ഇടവേളയില്‍ അഞ്ച് പോയന്റ് ലീഡ് നേടിയിരുന്ന സുശീലിനെതിരെ ഗംഭീര മടങ്ങിവരവാണ് ഗാദ്ഷിയേവ് നടത്തിയത്.

മറ്റൊരു ഇന്ത്യന്‍ താരമായ പര്‍വീണ്‍ റാണ 92 കിലോഗ്രാം വിഭാഗത്തിലും തോല്‍വി വഴങ്ങി. കൊറിയയുടെ ചാങ്ജീ സുയി 12-1ന് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചു. 125 കിലോഗ്രാം വിഭാഗത്തില്‍ കോമണ്‍വെല്‍ക്ക് ഗെയിംസ് ചാമ്പ്യനായ സുശീല്‍ മാലിക്ക് 0-2നും തോറ്റു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ ഹംഗറിയുടെ ഡാനിയേല്‍ ലിഗേറ്റിയാണ് സുശീല്‍ മാലിക്കിനെ മലര്‍ത്തിയടിച്ചത്.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി അമിത് പംഘല്‍; ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരംലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി അമിത് പംഘല്‍; ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം

sushilkumar

കരണ്‍ മോര്‍ 70 കിലോഗ്രാം വിഭാഗത്തിലും പരാജയപ്പെട്ടു. 0-7 എന്ന സ്‌കോറിന് ഉസ്‌ബെക്കിസ്താന്റെ ഇഖ്തിയോര്‍ നവ്‌റുസോവിനോട് ആദ്യ മത്സരത്തില്‍ തന്നെ കരണ്‍ തോറ്റു. ആദ്യ റൗണ്ടില്‍ 0-3ന് പിറകിലായ കരണ്‍ രണ്ടാം റൗണ്ടിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെയാണ് തോല്‍വി ഏറ്റുവാങ്ങിയത്. നേരത്തെ ഇന്ത്യയുടെ ബജ്‌രംഗ് പൂണിയയും രവി കുമാറും സെമി ഫൈനലില്‍ കടന്ന് ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു.

Story first published: Friday, September 20, 2019, 17:10 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X