Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനില്ലെന്ന് സുനില്‍ നരെയ്ന്‍, വെസ്റ്റ് ഇന്‍ഡീസ് ഞെട്ടി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പിന്മാറി. പ്രാദേശിക ക്രിക്കറ്റില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബായ്ക്ക് വേണ്ടി 8-3-9-6 എന്ന മാന്ത്രിക സ്‌പെല്‍ എറിഞ്ഞ ശേഷമാണ് നരെയ്ന്‍ ലോകകപ്പ് കളിക്കാനില്ല എന്ന പ്രഖ്യാപനം നടത്തിയത്. ദുര്‍ബലമായ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ വലിയ പ്രതീക്ഷയായിരുന്നു പ്രഹേളിക പോലെ കുത്തിത്തിരിയുന്ന നരെയ്‌ന്റെ പന്തുകള്‍.

sunilnarine

നേരത്തെ സുനില്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കളിക്കാന്‍ വിലക്കില്ലെങ്കിലും നരെയ്‌നെ അടുത്ത കാലത്തൊന്നും വിന്‍ഡീസ് ടീമില്‍ എടുത്തിരുന്നില്ല. കൈ മടക്കി എറിയുന്നു എന്ന് ആരോപിക്കപ്പെട്ട നരെയ്‌നെ ഇന്ത്യന്‍ പര്യടനത്തിനും വിന്‍ഡീസ് കൊണ്ടുവന്നില്ല. എന്നാല്‍ ലോകകപ്പില്‍ നരെയ്‌ന്റെ പത്തോവറില്‍ കളി തിരിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു അവര്‍.

sunilnarine

ബൗളിംഗ് ആക്ഷന്റെ കാര്യത്തില്‍ താന്‍ പൂര്‍ണമായും ആത്മവിശ്വാസത്തിലല്ല എന്ന് പറഞ്ഞാണ് നരെയ്ന്‍ ലോകകപ്പില്‍ നിന്നും പിന്മാറിയത്. പ്രദേശിക മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞത് നല്ലതാണ്. പക്ഷേ ലോകകപ്പ് പോലുള്ള മത്സരങ്ങള്‍ കളിക്കാറായിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് നരെയ്‌നെ റിപ്പോര്‍ട്ട് ചെയ്തത്. ഇത് മൂലം കൊല്‍ക്കത്തയ്ക്ക് വേണ്ടി ഫൈനല്‍ കളിക്കാന്‍ നരെയ്‌ന് കഴിഞ്ഞില്ല.

sunilnarine

ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ് എന്നിവരെ ഒഴിവാക്കിയ വെസ്റ്റ് ഇന്‍ഡീസിന് നരെയ്‌നെ കൂടി നഷ്ടപ്പെട്ടത് വന്‍ തിരിച്ചടിയായി. മോശം ഫോമിനെത്തുടര്‍ന്നാണ് ബ്രാവോയെയും കീരണ്‍ പൊള്ളാര്‍ഡിനെയും വിന്‍ഡീസ് പുറത്താക്കിയത്. നരെയ്‌ന്റെ അഭാവത്തില്‍ സുലൈമാന്‍ ബെന്നിനാകും വിന്‍ഡീസിന്റെ സ്പിന്‍ ഡീപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.

sunilnarine
Story first published: Wednesday, January 28, 2015, 10:05 [IST]
Other articles published on Jan 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+