Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സീനിയര്‍ വോളി; കേരള പുരുഷ വനിതാ ടീമുകള്‍ക്ക് രണ്ടാം ജയം

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിയില്‍ കേരളത്തിന്റെ ടീമുകള്‍ വിജയയാത്ര തുടരുന്നു. വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ആന്ധ്രാപ്രദേശിനെയും വനിതാ വിഭാഗത്തില്‍ യുപിയെയുമാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യദിനമായ ബുധനാഴ്ച കേരള പുരുഷന്‍മാര്‍ രാജസ്ഥാനെയും വനിതകള്‍ തെലങ്കാനയെയും തോല്‍പ്പിച്ചിരുന്നു.

ആദ്യത്തെ രണ്ടു സെറ്റുകളില്‍ കനത്ത മത്സരം കാഴ്ചവെച്ചശേഷമാണ് ആന്ധ്രാ ടീം കേരളത്തിനു മുന്നില്‍ കീഴടങ്ങിയത്. ആദ്യ സെറ്റില്‍ 27-25 എന്ന സ്‌കോറിനാണ് ആന്ധ്ര അടിയറവു പറഞ്ഞത്. രണ്ടാമത്തെ സെറ്റില്‍ അവര്‍ കേരളത്തെ ഒന്നുകൂടി വിറപ്പിച്ചു. 10-10 എന്ന സമനില പിടിച്ച ശേഷം ഒരു ഘട്ടത്തില്‍ 20-17 എന്ന ലീഡിലുമെത്തി. എന്നാല്‍, സെറ്റ് തിരിച്ചുപിടിച്ച കേരളം 25-23ന് ഫിനിഷ് ചെയ്യുകയായിരുന്നു.

man

ആന്ധ്രയ്ക്കുവേണ്ടി വൈ. സുബ്ബറാവുവും നരേഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം സെറ്റില്‍ നരേഷ് പരുക്കേറ്റ് പുറത്തുപോയത് ആന്ധ്രയ്ക്ക് തിരിച്ചടിയായി. കേരളത്തിന്റെ പകരക്കാരന്‍ രതീഷ് ഫോമിലേക്കുയരുകയും ചെയ്തു. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ ജെറോമും സെറ്റര്‍ മുത്തുസ്വാമിയും മികച്ച പ്രകടനം കാഴ്ചവെച്ചു.

women

അതേസമയം വനിതകളുടെ വിഭാഗത്തില്‍ അനായാസമാണ് കേരളം യുപിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 25-15, 25-10, 25-14. വനിതകളുടെ മറ്റു മത്സരങ്ങളില്‍ ഗുജറാത്ത് ഒഡിഷയെയും (3-0), പഞ്ചാബ് പുതുച്ചേരിയെയും (3-0), ഡല്‍ഹി ഛത്തീസ്ഗഡിനെയും (3-0), റെയ്ല്‍വേ തമിഴ്‌നാടിനെയും (3-0), രാജസ്ഥാന്‍ ജമ്മു കാശ്മീരിനെയും (3-0), ജാര്‍ഖണ്ഡ് ത്രിപുരയെയും (3-0) പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ ഗുജറാത്ത് യുപിയെയും (3-0), പുതുച്ചേരി അസമിനെയും (3-0), മധ്യപ്രദേശ് ത്രിപുരയെയും (3-0), ഒഡിഷ മഹാരാഷ്ട്രയെയും (3-0), ബിഹാര്‍ ജമ്മു കാശ്മീരിനെയും (3-2), ഡല്‍ഹി ഛത്തീസ്ഗഡിനെയും (3-0), ബംഗാള്‍ ഗോവയെയും (3-1) പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ കേരളം ഇന്നു വൈകിട്ട് പഞ്ചാബിനെയും വനിതാ വിഭാത്തില്‍ രാത്രി 8.30നു മഹാരാഷ്ട്രയെയും നേരിടും.

ഐപിഎല്ലിലെ താരോദയങ്ങള്‍... ഗോസ്വാമി മുതല്‍ ബേസില്‍ വരെ, അഭിമാനമായി രണ്ടു മലയാളികള്‍

Story first published: Friday, February 23, 2018, 13:33 [IST]
Other articles published on Feb 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+