സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ചുവപ്പ് കാര്‍ഡ്, മേള മാറ്റി വച്ചു
തിരുവനന്തപുരം: നവംബര്‍ 20 ന് തുടങ്ങേണ്ട സംസ്ഥാന സ്‌കൂള്‍ കായിക മേള മാറ്റിവച്ചു. അധ്യാപകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. പലയിടത്തും ജില്ലാ മേളകള്‍ പൂര്‍ത്തിയായിട്ടില്ലെന്നതും മേള മാറ്റിവക്കാന്‍ കാരണമായി.
അഞ്ഞൂറില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ മറ്റ് അധ്യാപകരെ കായികാധ്യാപകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഉത്തരവ് പിന്‍വലിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് കായികാധ്യാപകര്‍ വ്യക്തമാക്കുന്നത്.

ഈ പ്രശ്‌നം കൊണ്ട് തന്നെയാണ് പലയിടത്തും ജില്ലാ മേളകള്‍ നടക്കാതെ പോയത്. നവംബര്‍ 17 ന് മലപ്പുറം ജില്ലാ കായികമേള അലങ്കോലപ്പെടാനുള്ള കാരണവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു.
കായികാധ്യാപകരും കായിക വിദ്യാര്‍ത്ഥികളും ആയിരുന്നു സമരവുമായി രംഗത്ത് വന്നത്. പിന്നീട് എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
തിരുവനന്തപുരത്ത് നവംബര്‍ 17 ന് നടത്താനിരുന്ന സംഘാടക സമിതി യോഗവും ഉപേക്ഷിച്ചു. മേള മാറ്റിവച്ച വിവരം ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ് അറിയിച്ചത്. എന്നാല്‍ ഇനി എന്നായിരിക്കും കായിക മേള നടത്തുക എന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 26 ന് വിജയവാഡയില്‍ തുടങ്ങുന്ന ദേശീയ ജൂനിയര്‍ മീറ്റിന് ശേഷം മാത്രമേ സംസ്ഥാന കായിക മേള നടക്കൂ എന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications