ആരുപറഞ്ഞു പുതു തലമുറ കളരിപ്പയറ്റ് മറന്നെന്ന്?
തിരുവനന്തപുരം: ഇന്റര്‍നെറ്റ് യുഗം വന്നതോടെ വളര്‍ന്നുവരുന്ന പുതുതലമുറക്കാര്‍ക്ക് കേരളത്തിന്റെ തനത് പാരമ്പര്യ കലകളെ കുറിച്ച് ഒന്നും അറിയില്ലെന്ന പുഛമായിരുന്നു പഴമക്കാര്‍ക്ക്. എന്നാല്‍ കേരളത്തിന്റെ ആയോധനാഭ്യാസമുറകളും പാരമ്പര്യവുമൊന്നും അങ്ങനെയങ്ങ് വിട്ടുകൊടുക്കില്ലെന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്റര്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്.
27, 28 തിയ്യതികളിലായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന അമ്പത്തിയഞ്ചാമത് കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആഞ്ഞൂറിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍ സബ്ജൂനിയര്‍ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. ആ കാഴ്ചകളിലേക്ക്

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്
27, 28 തിയ്യതികളിലായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന അമ്പത്തിയഞ്ചാമത് കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നത്

മത്സരത്തിനാണെങ്കിലും
സീനീയര്‍, ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങലിലായി ആഞ്ഞൂറിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുത്തത്

ദേശീയ മത്സരത്തിലേക്ക് പോകാന്‍
കോഴിക്കോട്ടും ബാംഗ്ലൂരിലും നടക്കുന്ന ദേശീയ മത്സരങ്ങളിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നത് തിരുവനന്തപുരത്തെ മത്സരത്തില്‍ നിന്നാണ്.

മത്സരങ്ങള്‍
ഒറ്റച്ചുവട്, കൂട്ടച്ചുവട്, മെയ്പ്പയറ്റ്, ഉറുമി വീശ് എന്നിവയില്‍ വ്യക്തിഗതമായും കൈപ്പോര്, കുറുവടി, ഒറ്റയും കഠാരയും, വാളും വാളും, വാളും പരിചയും, ഉറുമിയും പരിചയും എന്നിവയില്‍ ടീമായിട്ടുമാണ് മത്സരങ്ങള്‍ നടന്നത്

വരുന്ന കാലത്തിന് വേണ്ടി
കളരിപ്പയറ്റ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍

ഉറുമിയും വാള്‍പയറ്റും ഞങ്ങള്‍ക്കും വഴങ്ങും
വരുന്ന കാലത്തിനെ അഭിമുഖീകരിക്കാന്‍ പെണ്‍ സമൂഹം ഇത്തരത്തിലുള്ള ഏതെങ്കിലും അഭ്യാസകലകള്‍ പരിശീലിച്ചേ മതിയാകൂ. അതിന് ഇങ്ങനെ ഒരു തുടക്കമാകട്ടെ

കളരി കേരളത്തിന് സ്വന്തം
കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു.

കാരാട്ടെയും കുങ് ഫു വിനോടും ഏറ്റുമുട്ടാന്‍ തയ്യാര്‍
കരാട്ടെ, കുങ് ഫു തുടങ്ങിയ അയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്.

കളരിപ്പയറ്റില്‍ നിന്ന് കടംകൊണ്ട കലാരൂപങ്ങള്‍
കഥകളി, കോല്‍കളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റില്‍ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയില്‍ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications