വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകോക്ക ഒഴിവാക്കണമെന്ന് ശ്രീശാന്ത് കോടതിയില്‍

By Gokul

ദില്ലി: സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന മകോക്ക തനിക്കെതിരെ ചുമത്തിയത് ഒഴിവാക്കാണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയായിരുന്നു ശ്രീശാന്ത് കുറ്റം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഐപിഎല്‍ കോഴക്കേസിലെ വാദം കോടതിയില്‍ പൂര്‍ത്തിയായി.

രാജസ്ഥാന്‍ റോയല്‍സില്‍ ശ്രീശാന്തിന്റെ സഹകളിക്കാരായിരുന്ന അജീത് ചാന്ദില, അങ്കിത് ചവാന്‍, കൂടാതെ മലയാളിയും ശ്രീശാന്തിന്റെ സുഹൃത്തുമായ ജിജി ജനാര്‍ദ്ദന്‍ എന്നിവര്‍ക്കെതിരെയായിരുന്നു മഹാരാഷ്ട്ര പോലീസ് സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന മകോക്ക ചുമത്തിയത്. കടുത്ത ശിക്ഷ ലഭിക്കാവുന്ന മകോക്കയിലെ മൂന്ന്, നാല് വകുപ്പുകളാണു ശ്രീശാന്തിനുമേല്‍ ചുമത്തിയിരിക്കുന്നത്.

sreesanth

മകോക്ക ചുമത്താനായി താന്‍ ഏതെങ്കിലും കുറ്റവാളി സംഘത്തിലെ ആളല്ലെന്നും അത്തരം ആളുകളുമായി പരിചയമില്ലെന്നും ശ്രീശാന്ത് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ക്കെതിരെ മകോക്ക ചുമത്തിയത് നേരത്തെ വിവാദമായിരുന്നു. കടുത്ത ശിക്ഷ ലഭിക്കുന്നതിനും കേസിന് ബലം നല്‍കുന്നതിനുമാണ് മകോക്ക ചുമത്തിയതെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ ദാവൂദ് ഇബ്രാഹിമിന്റെ വാതുവെപ്പു സംഘവുമായി കളിക്കാര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മകോക്ക ചുമത്തിയതെന്നാണ് മഹാരാഷ്ട്ര പോലീസന്റെ വിശദീകരണം. വാതുവെപ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രീശാന്തിനെ ബിസിസിഐ വിലക്കിയിട്ടുണ്ട്.

Story first published: Wednesday, January 14, 2015, 10:55 [IST]
Other articles published on Jan 14, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X