Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോങ് ജംപിലെ അത്ഭുത താരമായി മലയാളി ശ്രീശങ്കര്‍; ദേശീയ റെക്കോര്‍ഡ് തകര്‍ത്തു; ഇനി ഒളിമ്പിക്‌സ്

ഭുവനേശ്വര്‍: നാള്‍ക്കുനാള്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കര്‍ ഒടുവില്‍ എട്ടുമീറ്റര്‍ ദൂരം മറികടന്ന് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്സ് മീറ്റില്‍ 8.20 മീറ്റര്‍ ദൂരം കുറിച്ചാണ് ശ്രീശങ്കര്‍ ദേശീയ റെക്കോഡ് തന്റേ പേരിലാക്കിയത്. ഇതോടെ 8.19 മീറ്റര്‍ കുറിച്ച മധ്യപ്രദേശ് സ്വദേശി അങ്കിത് ശര്‍മയുടെ റെക്കോഡ് പഴങ്കഥയായി.

ഇരുപത് വയസ് പ്രായമാകുമ്പോഴേക്കും അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാവുന്ന രീതിയിലേക്ക് തന്റെ പ്രകടനത്തെ മാറ്റിമറിച്ചിരിക്കുകയാണ് ശ്രീശങ്കര്‍. രണ്ടുവര്‍ഷംകൊണ്ട് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷിക്കാം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ശ്രീശങ്കര്‍ മെഡലിനടുത്തെത്തിയ പ്രകടനം നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

sreeshankar

മെഡല്‍ നേടാനായില്ലെങ്കിലും ഇന്ത്യയുടെ ഭാവി താരമാണ് താനെന്ന് തെളിയിച്ച് ജക്കാര്‍ത്തയില്‍ നിന്ന് മടങ്ങിയ ശ്രീശങ്കര്‍ പ്രതിഭ തെളിയിക്കുന്ന ചാട്ടമാണ് ഭുവനേശ്വറില്‍ പുറത്തെടുത്തത്. പ്രായത്തില്‍ ഏറെ മുന്നിലുള്ളവരോടു മത്സരിച്ച് ജക്കാര്‍ത്തയില്‍ 7.95 മീറ്റര്‍ കണ്ടെത്തി അഞ്ചാം സ്ഥാനം നേടിയതുതന്നെ വലിയ കാര്യമാണെന്ന് അന്ന് താരം പറഞ്ഞിരുന്നു. താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞാണ് ഏഷ്യന്‍ ഗെയിംസില്‍ നിന്നും മടങ്ങിയത്.

എട്ട് മീറ്റര്‍ ചാടുന്ന എട്ടാമത്തെ ഇന്ത്യന്‍ അത്‌ലറ്റും ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയുമാണ് ശ്രീശങ്കര്‍. നേരത്തെ ടിസി യോഹന്നാല്‍ എട്ടുമീറ്റര്‍ മറികടന്നിരുന്നു. പാലക്കാട് വെസ്റ്റ് യാക്കര കളത്തില്‍ വീട്ടില്‍ മുന്‍ അന്തര്‍ദേശീയ താരങ്ങളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ് എം. ശ്രീശങ്കര്‍. അച്ഛന്‍ തന്നെയാണ് ശ്രീശങ്കറിന്റെ പരിശീലകനും. പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എസ്സി. വിദ്യാര്‍ഥിയയ ശ്രീശങ്കര്‍ പന്ത്രണ്ടാം വയസ്സിലാണ് ജമ്പിങ് പിറ്റിലേക്ക് എത്തുന്നത്. സംസ്ഥാനതലത്തില്‍ അണ്ടര്‍ 12, 16, 18 യൂത്ത് വിഭാഗങ്ങളിലെല്ലാം ലോങ്ജംപ് റെക്കോര്‍ഡിനുടമയാണ്.

Story first published: Friday, September 28, 2018, 11:54 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+