Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ സ്‌ക്വാഷ് താരം കിഡ്‌നി ലേലത്തിന് വെച്ചു

ദില്ലി: ഏഷ്യന്‍ ലെവല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ നേടിയ ഒരു താരത്തിന് യാത്ര ചെയ്യാന്‍ പോലും പണമില്ലാതായാല്‍ എന്തുചെയ്യും. മികച്ച പരിശീലനവും യാത്രാ സൗകര്യങ്ങളും ലഭിക്കാതെ സ്‌പോര്‍ട്‌സ് താരത്തിന് വളരാന്‍ കഴിയില്ലെന്നിരിക്കെ സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്‌ക്വാഷ് താരം രവി ദിക്ഷിത്.

ഇരുപതുകാരനായ രവി 2010ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ കളിക്കാരനാണ്. പക്ഷേ, അടുത്തമാസം നടക്കുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് രവി പറയുന്നു. അതുകൊണ്ടുതന്നെ പണമുണ്ടാക്കാനായി തന്റെ കിഡ്‌നി രവി സോഷ്യല്‍ മീഡിയയില്‍ ലേലത്തിനുവെച്ചു.

ravidixit-squash

ഗുവാഹതിയില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി ഇപ്പോള്‍ ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയാണ് ഈ യുവതാരം. 10 വര്‍ഷമായി സ്‌ക്വാഷ് കളിക്കുന്നുണ്ടെന്ന് രവി പറഞ്ഞു. പല ടൂര്‍ണമെന്റുകളിലും പങ്കെടുത്തു. ഒട്ടേറെ വിജയങ്ങളും മെഡലുകളും കരസ്ഥമാക്കി. ഇന്ത്യയെ പ്രതിനിധാനം ചെയ്തും വിജയങ്ങള്‍ നേടി. എന്നാല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ല.

ധാംപുര്‍ ഷുര്‍ മില്‍ തനിക്ക് സഹായം ചെയ്യുന്നുണ്ട്. എന്നാല്‍ അധികകാലം അവര്‍ക്ക് അതിന് കഴിയില്ല. നിലവില്‍ കിഡ്‌നി വില്‍ക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗമില്ലെന്നും രവി പറഞ്ഞു. 8 ലക്ഷം രൂപയാണ് രവി കിഡ്‌നിക്കുവേണ്ടി ആവശ്യപ്പെട്ടിരുന്നത്. പണത്തിനുവേണ്ടി അവയവം വില്‍ക്കുന്നത് ഇന്ത്യയില്‍ കുറ്റകരമാണെങ്കിലും രവി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ചുകഴിഞ്ഞു.

Story first published: Wednesday, January 13, 2016, 8:55 [IST]
Other articles published on Jan 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+