Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വിസ് ഇന്‍ഡോര്‍ കിരീടം ഫെഡറര്‍ക്ക്

Roger
ജനീവ: സ്വന്തം നാട്ടില്‍ നടന്ന ഇന്‍ഡോര്‍ ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ജേതാവായി. ജപ്പാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കീ നിഷികോറിയെ 6-1, 6-3 എന്ന സ്‌കോറില്‍ തകര്‍ത്താണ് സ്വിസ് താരം കിരീടം ചൂടിയത്.

സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍ നേടുന്ന അഞ്ചാമത്തെ കിരീടമാണിത്. ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോകോവിക്കിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ജപ്പാന്‍ താരം എളുപ്പം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഒരു മണിക്കൂര്‍ നേരം ക്ലാസ്സിക് പ്ലെയറെ പിടിച്ചുനിര്‍ത്താന്‍ കീ നിഷികോറിക്കായി.

ഷാങ്ഗായി ഓപണില്‍ നിന്നു പിന്‍വാങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഫെഡറര്‍ അറിയിച്ചു. കരിയറിലെ പ്രത്യേക ഘട്ടത്തിലാണ് ഞാന്‍. എനിക്ക് യോജിച്ച മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതാണ് നല്ലത്. മികച്ച താരങ്ങള്‍ വളര്‍ന്നു വരേണ്ടതുണ്ട്.

അടുത്ത വാരം ആരംഭിക്കുന്ന പാരീസ് മാസ്റ്റേഴ്‌സില്‍ കളിക്കും. അതിനുശേഷം അടുത്ത സീസണുവേണ്ടി കാത്തിരിക്കാനാണ് പരിപാടി. 2012 ഒളിംപിക്‌സ് കടന്നുവരുന്നതിനാല്‍ മിക്ക താരങ്ങളും അതിനുള്ള മുന്നൊരുക്കത്തിലാണ്.

Story first published: Wednesday, December 7, 2011, 14:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+