Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായിക താരങ്ങളും ലൈംഗിക അപവാദങ്ങളും

മണ്ണിനും പെണ്ണിനും വേണ്ടിയാണ് ലോകത്ത് പല യുദ്ധങ്ങളും നടന്നിട്ടുള്ളത്. പെണ്ണ് മൂലം പ്രശസ്തരായവരും എന്നേന്നേക്കുമായി വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷരായവരും ഉണ്ട്. കായിക താരങ്ങളും അവരുടെ ലൈംഗിക അപവാദ കഥകള്‍ക്കും അന്നും ഇന്നും ഒരു പോലെ പ്രചാരമുണ്ട്. ഫുട്‌ബോളാകട്ടെ, ടെന്നീസാകട്ടെ എന്ത് കായിക മത്സരമായാലും കളിക്കാരന്‍ പ്രശസ്തനാണങ്കില്‍ ആള്‍ക്കൊപ്പം അപവാദ കഥകളും പ്രചരിയ്ക്കും.

ചില പ്രശസ്ത കായിക താരങ്ങളും അവര്‍ക്കെതിരെ പ്രചരിച്ച ലൈംഗിക അപവാദ കഥകളും ഇതാ.

ഷെയ്ന്‍വോണ്‍

ഷെയ്ന്‍വോണ്‍

കാമിനിമാര്‍ മൂലം ഏറെ വിവാദങ്ങളില്‍ അകപ്പെട്ട ക്രിക്കറ്റ് താരമാണ് ഷെയ്ന്‍ വോണ്‍. ഒട്ടേറെ ലൈംഗിക അപവാദ കഥകളാണ് ഇദ്ദേഹത്തിനെതിരെ പ്രചരിച്ചത്. ബ്രിട്ടനില്‍ നഴ്‌സായ ഡോണ റൈറ്റിന് അശ്ലീല സന്ദേശം അയച്ചതിനു
അശ്ലീലം സംസരിച്ചതിനും 2000 ല്‍ ഇയാളെ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും വോണ്‍ പഠിച്ചില്ല പിന്നെയും ഒട്ടറെ അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളും കളും കൊണ്ട് പല
സുന്ദരിമാരെയും ഇദ്ദേഹം ബുദ്ധിമുട്ടിച്ചു.

മുഹമ്മദ് ആസിഫ്

മുഹമ്മദ് ആസിഫ്

തന്റെ മുന്‍കാമുകിയും നടിയുമായ വീണ മാലിക്ക് ആണ് പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന്റെ ജീവിതത്തില്‍ അപവാദ കഥകള്‍ നിറച്ചത്. മറ്റൊരു പെണ്‍കുട്ടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചപ്പോഴാണ് തന്നില്‍ നിന്നും അപഹരിച്ച പണമെല്ലാം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വലിയ ഒച്ചപ്പാടുണ്ടാക്കി വീണ മാധ്യങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആസിഫിന്റെ മോശം അവസ്ഥകളിലെല്ലാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വീണയെ ആസിഫിന്റെ
കല്ല്യാണ വാര്‍ത്ത വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.

ഷോയ്ബ് മാലിക്ക്

ഷോയ്ബ് മാലിക്ക്

സാനിയ മിര്‍സ-ഷോയ്ബ് വിവാഹത്തിന് മുന്നോടിയായിട്ടാണ് അപവാദ കഥകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. ഷോയ്ബ് ഒരു കല്യാണ വീരനും ഇതിന് മുന്‍പ് വിവാഹം കഴിഞ്ഞ ആളുമാണെന്നായിരുന്നു വാര്‍ത്ത. അയെഷ സിദ്ധിഖി എന്ന സ്ത്രീയാണ് ഷോയ്ബ് തന്റെ ഭര്‍ത്താവാണെന്ന അവകാശ വാദവുമായി എത്തിയത്.

ടൈഗര്‍ വുഡ്‌സ്

ടൈഗര്‍ വുഡ്‌സ്

അമേരിയ്ക്കന്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനെ ചുറ്റിപ്പറ്റിയും ഒട്ടേറെ അപവാദ കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അമേരിയ്ക്കയിലെ നിശാക്‌ളബ് നടത്തിപ്പുകാരിയായ റെയ്ച്ചല്‍ ഉചിടെടെല്ലുമായുള്ള വുഡ്‌സിന്റെ ബന്ധമാണ് ഏറെ വിവാദമായത്. ഒട്ടേറെ സ്ത്രീകള്‍ വൂഡ്‌സിനെതിരെ അപവാദ കഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. അശ്ലീല താരം
ഡെവോണ്‍ ജെയിംസുമൊത്തുള്ള സെക്‌സ് ടേപ്പിലെ പ്രധാന രംഗങ്ങള്‍ പുറത്ത് വിട്ടുവെന്ന വാര്‍ത്തയും ഏറെ വിവാദം ഉണ്ടാക്കി.

കെവിന്‍ പീറ്റേഴ്‌സണ്‍ ലൈംഗിക അപവാദം

കെവിന്‍ പീറ്റേഴ്‌സണ്‍ ലൈംഗിക അപവാദം

ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണിനേയും വനേസ നിമ്മോയുമായി ചേര്‍ത്താണ് അപവാദ കഥകള്‍ പ്രചരിച്ചത്.

മൈക്ക് ടൈസണ്‍

മൈക്ക് ടൈസണ്‍

ബലാത്സംഗക്കുറ്റത്തിന് മൂന്ന് വര്‍ഷം ജയില്‍ വാസം അനുഭവിച്ചയാളാണ് അമേരിയ്ക്കന്‍ ബോക്‌സിംഗ് താരമായ മൈക്ക് ടൈസണ്‍. മിസ് ബ്ളാക്ക് അമേരിയ്ക്ക മത്സരാര്‍ഥിയായിരുന്ന ഡിസിറീ വാഷിംഗ്ടണ്‍ എന്ന യുവതിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിനാണ് ജയിലിലാകുന്നത്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

തെന്നിന്ത്യന്‍ ചലച്ചിത്ര താരം നഗ്മയുമായി സൗരവ് ഗാംഗുലിയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇന്ത്യയില്‍ ഒരു കാലത്ത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയായിരുന്നു സൗരവ്- നഗ്മ ബന്ധം

ഡേവിഡ് ബെക്കാം

ഡേവിഡ് ബെക്കാം

ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ലൈംഗിക അപവാദ കഥകളില്‍ ഒട്ടും പിന്നിലല്ല. മോഡലും തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ റെബേക്ക ലൂസുമായി വിവാഹിതനായ ഡേവിഡ് ബെക്കാം ബന്ധം പുലര്‍ത്തുന്നുവെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കോടിക്കണക്കിന് ആരാധകരുള്ള ഫുട്‌ബോള്‍ താരമായ റൊണാള്‍ഡോയും ലൈംഗിക അപവാദ കഥകളില്‍ പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ നല്‍കി റിയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയ സമയത്താണ് അപവാദങ്ങളും പ്രചരിച്ചത്. മത്സരത്തിന് ഒരു മണിയ്ക്കൂര്‍ മുന്‍പ് ഒരു ബ്രസീലിയന്‍ മോഡലുമായി റൊണാള്‍ഡോ കിടപ്പറ പങ്കിട്ടെന്ന വാര്‍ത്തയും ഏറെ വിവാദമുണ്ടാക്കി.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ലൈംഗിക വിവാദങ്ങളില്‍ മിക്കപ്പോഴും അകപ്പെടുന്ന താരമാണ് അസ്ഹറുദ്ദീന്‍. ഇപ്പോള്‍ ബാഡ്മിന്റ്ണ്‍ താരം ജ്വാല ഗുട്ടയുമായി ചേര്‍ത്താണ് ഇദ്ദേഹത്തിനെതിരെ അപവാദ കഥ പ്രചരിയ്ക്കുന്നത്.

Story first published: Friday, September 13, 2013, 14:22 [IST]
Other articles published on Sep 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+