
ടോസ് നേടി ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന്റെ സ്‌കോര്‍ 25ലെത്തി നില്‍ക്കെ ആദ്യ വിക്കറ്റ് വീണു. കീരന്‍ പവലിനെ പ്രഗ്യാന്‍ ഓജയുടെ ബോളില്‍ ധോണി സ്റ്റംപ് ചെയ്തു. മൊത്തം സ്‌കോറിനോട് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടാം വിക്കറ്റും വീണും കിര്‍ക് എഡ്വാര്‍ഡ്‌സി(15)നെ ഓജ സ്വന്തം ബോളില്‍ പിടികൂടി.
അടുത്ത ഊഴം കരുത്തനായ ഡാരന്‍ ബ്രാവോയുടെതായിരുന്നു. 12 റണ്ണെടുത്ത ബ്രാവോയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പരിചയസമ്പന്നനായ മര്‍ലന്‍ സാമുവല്‍സിനും അധികം തിളങ്ങാനായില്ല. 15 റണ്‍സെടുത്ത സാമുവല്‍സ് അശ്വിന്റെ ബോളില്‍ ധോണിക്ക് വിക്കറ്റ് സമ്മാനിച്ചു. 63 റണ്‍സ് നേടിയ ബ്രാത്‌വെയ്റ്റിനെ ഓജ നായകനു സമ്മാനിച്ചു.