മികച്ച കളിക്കാരനുള്ള സ്വര്‍ണപന്ത് സിദാന്
ബെര്‍ലിന്‍: ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ഫിഫ നല്‍കുന്ന സ്വര്‍ണപന്ത് ഫ്രാന്‍സ് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്.
ഫൈനലില്‍ ഇറ്റലിയുടെ മറ്റരാസിയെ നെഞ്ചിലിടിച്ച് വീഴ്ത്തിയതിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോകേണ്ടിവന്നെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് നേടിയാണ് അന്താരാഷ്ട്ര ഫുട്ബോളിനോട് വിടവാങ്ങുന്നതെന്ന് സിദാന് അഭിമാനിക്കാം.
ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. സിദാന്‍ 2012 പോയിന്റ് നേടി. ഇറ്റാലിയന്‍ കളിക്കാരായ ഫാബിയോ കന്നവാരോയും (1977 പോയിന്റ്) ആന്ദ്രെ പിര്‍ലോ (715 പോയിന്റ്)യുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിലെത്തിയത്.
2002ലെ ലോകകപ്പില്‍ ജര്‍മന്‍ ഗോളി ഒലിവര്‍കാനും 1998ലെ ലോകകപ്പില്‍ ബ്രസീലിന്റെ സ്ട്രൈക്കര്‍ റൊണാള്‍ഡോയുമാണ് സ്വര്‍ണപന്ത് നേടിയത്. 94ല്‍ ബ്രസീലിന്റെ റൊമാരിയോയും 90ല്‍ ഇറ്റലിയുടെ ഷില്ലാച്ചിയും 86ല്‍ ഡീഗോ മറഡോണയും സ്വര്‍ണപന്തിന് അര്‍ഹരായി.
ജര്‍മനിയുടെ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസാണ് ഏറ്റവും കൂടുതല്‍ ഗോളുകളിച്ച കളിക്കാരനുള്ള സ്വര്‍ണബൂട്ടുകള്‍ നേടിയത്. അഞ്ച് ഗോളുകളാണ് ക്ലോസ് നേടിയത്. 2002ല്‍ എട്ട് ഗോളടിച്ച റൊണാള്‍ഡോക്കായിരുന്നു സ്വര്‍ണപാദുകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications