ഗുസ്തിയില്‍ സുശീലിന് വെങ്കലം
ബെയ്‌ജിങ്: നൂറു കോടി ജനങ്ങളുടെ പ്രാര്‍ഥന സഫലമാക്കി കൊണ്ട് ഒളിമ്പിക് വേദിയില്‍ ഇന്ത്യന്‍ പതാക ഒരിയ്‌ക്കല്‍ കൂടി ഉയര്‍ന്നു.
ഫ്രീസ്റ്റെയില്‍ ഗുസ്‌തി 66 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി സുശീല്‍ കുമാറാണ് നൂറു കോടി ജനങ്ങളുടെ അഭിമാനം ഒരിക്കല്‍ കൂടി ഉയരങ്ങളിലെത്തിച്ചത്.
വെങ്കല മെഡല്‍ ജേതാവിനെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ഖസാക്കിസ്ഥാന്റെ ലൊനോയിഡ്‌സ് സ്‌കെര്‍ദിനോവിനെയാണ് സുശീല്‍ മലര്‍ത്തിയടിച്ചത്. ജോര്‍ജ്ജിയന്‍ താരത്തോടൊപ്പമാണ് സുശീല്‍ വെങ്കല മെഡല്‍ പങ്കിട്ടത്.
1952ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ കെ ഡി യാദവ് നേടിയ വെങ്കല മെഡലിന് ശേഷം ആദ്യമായാണ് ഇന്ത്യ ഗുസിതിയില്‍ ഒരു മെഡല്‍ നേടുന്നത്.
ഹരിയാനയിലെ റോത്തക് ജില്ലയിലെ ബെന്‍സ്വാള്‍ ഗ്രാമത്തിലാണ് ജനിച്ച സുശീല്‍ കഴിഞ്ഞ ആതന്‍സ് ഒളിമ്പിക്‌സില്‍ പതിനാലാം സ്ഥാനത്തായിരുന്നു. 2007ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം നേടിയിടത്തു നിന്നാണ് സുശീല്‍ ഇപ്പോള്‍ ഒളിമ്പിക് മെഡല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
2005ല്‍ രാജ്യം സുശീലിന് അര്‍ജ്ജുന പുരസ്‌കാരം നല്‌കി ആദരിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ റൗണ്ട് നഷ്ടപ്പെട്ട സുശീല്‍ രണ്ടും മൂന്നും റൗണ്ടുകളില്‍ ശക്തമായി തിരിച്ചു വന്നാണ് മെഡല്‍ നേടിയത്. തുര്‍ക്കിയുടെ ഷാഹിന്‍ സ്വര്‍ണവും ഉക്രെയ്‌ന്റെ ആന്ദ്രേ സ്‌റ്റാഡി ഈയിനത്തില്‍ വെള്ളിയും സ്വന്തമാക്കി.
ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. ഇതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്‌സ് കൂടിയായി ബെയ്‌ജിങ് മാറുകയാണ്.
വെങ്കല മെഡല്‍ നേടിയ സുശീലിന് ദില്ലി സര്‍ക്കാര്‍ 50 ലക്ഷം രൂപ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications