ലോകകപ്പ് ടിക്കറ്റ് വില്‍പന്: പവാര്‍ ഇടപെടണമെന്ന്

ഐസിസിയുടെ വാണിജ്യ പങ്കാളികള്‍ ടിക്കറ്റ് വില്‍പനയില്‍ നീരസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബെക്കര്‍ പവാറിന് കത്തെഴുതിയത്. ആറു മാസം മുന്‍പ് പണമടച്ചവര്‍ക്ക് പോലും ടിക്കറ്റ് ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന വളരെ സാവധാനത്തിലാണ് നടക്കുന്നത്. ഇത് ഏതാണ്ട് പൂര്‍ണമായി പരാജയപ്പെട്ട അവസ്ഥയിലാണ്.
ഫൈനലിന്റെ ടിക്കറ്റ് ലോകകപ്പിന്റെ വാണിജ്യ പങ്കാളികള്‍ക്ക് പോലും ലഭിച്ചില്ലത്രെ. ഇതിനെ തുടര്‍ന്നാണ് ലോകകപ്പിനുവേണ്ടി കോടികള്‍ മുടക്കിയ ഈ കമ്പനികള്‍ക്ക് സമ്മര്‍ദവുമായ ഐസിസിയെ തന്നെ സമീപിച്ചത്.
ഫൈനലിനുവേണ്ടി മാറ്റിവച്ച നാലായിരം ടിക്കറ്റുകള്‍ ടിക്കറ്റ് കൗണ്ടറുകള്‍ വഴി വില്‍ക്കരുതെന്നും അതിനു പകരം ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നും ബെക്കര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൗണ്ടറുകള്‍ വഴിയുള്ള വില്‍പന അപകടങ്ങള്‍ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നും ലോകകപ്പിന്റെ കേന്ദ്ര സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ പവാറിന് അയച്ച കത്തില്‍ ബെക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതാത് പ്രാദേശിക സംഘാടക സമിതികള്‍ക്കാണ് ടിക്കറ്റ് വില്‍പനയുടെ പൂര്‍ണ ചുമതല. എന്നാല്‍, കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായുമുള്ള ടിക്കറ്റ് വില്‍പനയെ കുറിച്ച് തുടക്കം മുതല്‍ തന്നെ വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്.
ടിക്കറ്റ് വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഐസിസിയിലും ചേരിതിരിവ് രൂക്ഷമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രശ്‌നങ്ങള്‍ ലോകകപ്പില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് ഒരു വിഭാഗത്തിന്റെ ആശങ്കപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications