Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പെത്തും മുമ്പെ മലപ്പുറത്ത് ഫുട്ബോള്‍ ജ്വരം

മലപ്പുറം: ലോകകപ്പ് ഫൂട് ബോള്‍ മത്സരങ്ങള്‍ നടക്കുന്നത് ജര്‍മനിയിലാണെങ്കിലും അത് തുടങ്ങാന്‍ ഇനിയും രണ്ടാഴ്ചയിലേറെയുണ്ടെങ്കിലും ഇങ്ങ് മലപ്പുറം ഫുട്ബോള്‍ ജ്വരത്തില്‍ അമര്‍ന്നുകഴിഞ്ഞു. മലപ്പുറത്തുകാര്‍ മുഴുവന്‍ വമ്പന്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ ലോകകപ്പ് ഫുട്ബോളിന്റെ ആഹ്ലാദാരവങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്.

ഫൂട്ബാള്‍ ലഹരി രക്തത്തലലിഞ്ഞവരുടെ നാടാണ് മലപ്പുറം ജില്ല. ജര്‍മ്മനിക്കൊപ്പം തന്നെ ഇവരും ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പതാകകളും അവയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളുമായി മലപ്പുറത്തെ വിപണിപോലും ലോകകപ്പ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

അര്‍ജന്റിന, ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളോല്ലാം മലപ്പുറത്തുകാര്‍ക്ക് പ്രിയമേറെയാണ്. എങ്കിലും ബ്രസീലിനോടും അര്‍ജന്റീനയോടും എന്തോ ഒരു അമിത സ്നേഹം. അതും മലപ്പുറത്തിന്റെ പതിവാണ്.

മലപ്പുറത്തെ ക്ലബ്ബുകളും ഫാന്‍സ് അസോസിയേഷനുകളും പന്തയങ്ങള്‍ക്കും സമാന്തര മത്സരങ്ങള്‍ക്കുമായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസങ്ങളായി ഇവിടത്തെ ചായക്കടകളിലും കവലകളിലുമെല്ലാം സജീവ ചര്‍ച്ചാവിഷയമായ രാഷ്ട്രീയം പതിയെ കാല്‍പ്പന്തുകളിയുടെ മാന്ത്രികാവേശത്തിനും പന്തയങ്ങള്‍ക്കും വഴിമാറുകയാണ്.

ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍പ്പോലും കളിക്കളത്തില്‍ ഗോള്‍മഴ പെയ്യിക്കുന്ന പ്രിയതാരങ്ങളുടെ ബഹുവര്‍ണ കട്ടൗട്ടുകള്‍. പ്രിയടീമുകള്‍ക്കായി സ്നേഹവും ആശംസയും ചൊരിയുന്ന ചുവരെഴുത്തുകള്‍.. ആകെ ഉത്സവലഹരിയിലാണ് മലപ്പുറം. തലമുടിയിലും വസ്ത്രങ്ങളിലും പോലും ഫൂട്ബോളിന്റെ മാസ്മരികതയെ ആവാഹിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.

ഇവരുടെ ഫൂട്ബാള്‍ പ്രേമത്തിന് പ്രായവ്യത്യാസങ്ങളില്ല. ഇവിടുത്തെ ഒരോ കുഞ്ഞും ഫൂട്ബോള്‍ കോര്‍ട്ടുകളുടെ ആരവങ്ങളാണ് കേട്ടുവളരുന്നത്. അതുകൊണ്ടുതന്നെ ജര്‍മനിയല്‍ നടക്കുന്ന ഫൂട്ബോള്‍ മാമാങ്കത്തിന് അവര്‍ സ്വന്തം മനസ്സിലും കളമൊരുക്കുകയാണ്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+