മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മലയാളിയായ പേസ് ബൗളര്‍ എസ്.ശ്രീശാന്ത് ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച മുപ്പതംഗ സാധ്യതാ ടീമില്‍ നിന്ന് 15 പേരെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരെ ഞായറാഴ്ച നടന്ന ഏകദിനത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വീരേന്ദര്‍ സെവാഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോമിലല്ലാത്ത ഇര്‍ഫാന്‍ പഠാനെയും ടീമില്‍ ഉള്‍പ്പെടുത്തി. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പിലും ടീമിനെ രാഹുല്‍ ദ്രാവിഡ് നയിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍മാരായ മഹേന്ദ്ര സിംഗ് ധോണിയും ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, മഹേന്ദ്രസിംഗ് ധോണി, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍, മുനഫ് പട്ടേല്‍, അനില്‍ കുംബ്ലെ, അജിത് അഗാര്‍കര്‍, ഇര്‍ഫാന്‍ പഠാന്‍, എസ്.ശ്രീശാന്ത്, ദിനേശ് കാര്‍ത്തിക്.