Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോള്‍ട്ടിനു പിഴച്ചു, ബ്ലേക്കിനു സ്വര്‍ണം

Usain bolt
ദെയ്ഗു: ലോക അത്‌ലറ്റിക്‌സ് മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ മല്‍സരം നിറം മങ്ങി. നിലവിലുള്ള ലോകറെക്കോഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് അയോഗ്യനായതോടെ നാട്ടുകാരനായ യൊഹാന്‍ ബ്ലേക്ക് സ്വര്‍ണം നേടി. അസാഫ പവലും ടൈസണ്‍ ഗേയും മല്‍സരത്തനില്ലാതിരുന്നതിനാല്‍ ബോള്‍ട്ടിന് കാര്യമായ എതിരാളികളാരുമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

ബ്ലെയ്ക്ക് 9.92 സെക്കന്റില്‍ സ്വര്‍ണം നേടി. ഫൈനല്‍ റൗണ്ടില്‍ വെടിപൊട്ടുന്നതിനു മുമ്പ് തന്നെ ബോള്‍ട്ട് ഓട്ടം തുടങ്ങിയിരുന്നു. അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ പുതിയ നിയമപ്രകാരം ഇതോട ബോള്‍ട്ട് പുറത്തായി.

അമേരിക്കയുടെ വാള്‍ട്ടര്‍ ഡിക്‌സ് 10.08 സെക്കന്റില്‍ രണ്ടാം സ്ഥാനവും സെന്റ് കീറ്റ്‌സ് താരം കിം കോളിന്‍സ്(10.09) വെങ്കലവും നേടി.
വനിതകളുടെ ലോങ് ജംപ് ഫൈനല്‍ റൗണ്ടിലെത്തിയ മലയാളി താരം മയൂഖ ജോണി ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യചാട്ടത്തില്‍ 6.37 മീറ്റര്‍ മറികടക്കാനായെങ്കിലും പിന്നീട് ആ നേട്ടം ആവര്‍ത്തിക്കാനായില്ല.യു.എസിന്റെ ബ്രിട്‌നി റീസിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+