വികാസ് ഗൗഡ(ഡിസ്കസ്), രഞ്ജിത് മഹേശ്വരി(ട്രിപ്പിള്‍ജംപ്), ഓം പ്രകാശ് സിങ്(ഷോട്ട്പുട്ട്), ഗുര്‍മീത്, ബാബുഭായ് പനൂച്ച(20 കിലോമീറ്റര്‍ നടത്തം), ടിന്റുലൂക്ക(800മീറ്റര്‍), മയൂഖ ജോണി(ലോങ് ജംപ്, ട്രിപ്പില്ജംപ്), ഹര്‍വന്ത് കൗര്‍ ഡിസ്കസ് എന്നിവരാണ് പങ്കെടുക്കുന്ന താരങ്ങള്‍.
ബെല്‍ജിയം ഫ്ളെന്ഡേഴ്സ് കപ്പ് മീറ്റിലെ മിന്നുന്ന പ്രകടനമാണ് ടിന്റു ലൂക്കയെ ടീമിലെടുക്കാന്‍ കാരം. 2.01.75 സമയം കൊണ്ട് 800 മീറ്റര്‍ ഓടിയെത്തിയ ടിന്റു വെള്ളി നേടിയിരുന്നു. അതിനു മുമ്പ് സ്വീഡനിലും ആംസ്റ്റര്‍ഡാമിലും നടന്ന മീറ്റുകളില്‍ ടിന്റു സുവര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു.
ഹങ്കേറിയന്‍ മീറ്റില്‍ 20.04 മീറ്റര്‍ എറിയാന്‍ സാധിച്ചതാണ് ഓംപ്രകാശിനെ ടീമിലെടുക്കാന്‍ കാരണം. രഞ്ജിത് മഹേശ്വരിയും മയൂഖാ ജോണിയും നേരത്തെ തന്നെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു.