ആന്റിഗ്വ: ഏകദിനത്തിലെ തോല്‍വിക്കു പകരം വീട്ടാമെന്ന ഇന്ത്യുടെ മോഹം വിന്‍ഡീസിന്റെ വാലറ്റക്കാര്‍ തകര്‍ത്തു. വിജയം കാണാമെന്ന പ്രതീക്ഷയിലെത്തിയപ്പോള്‍ അവസാന വിക്കറ്റ് വീഴ്ത്താനാവാതെ വിന്‍ഡീസ് ടീമിനുമുന്നില്‍ ഇന്ത്യ സമനിലക്കു വഴങ്ങി.
സ്കോര്‍: ഇന്ത്യ 241 ആറിന് 521 , വിന്‍ഡീസ് 371 ഒന്‍പതിന് 298 .
392 എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ വെസ്റിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. വിന്‍ഡീസിന്റെ ഗെയില്‍ , മുഹമ്മദ് , ചന്ദര്‍പോള്‍ എന്നിവര്‍ മികച്ചപ്രകടനമാണ് കളിയുലുടനീളം കാഴ്ചവെച്ചത്.
9 വിക്കറ്റ് വീണ ശേഷം വിന്‍ഡീസിന്റെ വാലറ്റക്കാരായ ഫിഡല്‍ എഡ്വേഡ്സും കോറി കോളിമോറും 3 ഓവറോളം ഇന്ത്യന്‍ ടീമിന്റെ ആക്രമണത്തെ ചെറുത്തുനില്‍ക്കുകയായിരുന്നു.
നാലുവിക്കറ്റുമായി തിളങ്ങിനിന്നെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ കുംബ്ലെക്കുമായില്ല.
ശ്രീശാന്തിന്റെ മികച്ച ബോളിംഗിലായിരുന്നു ഉച്ചഭക്ഷണത്തിന് മുമ്പ് മത്സരത്തില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്. സേവാഗിനും രണ്ടുവിക്കറ്റുവീഴ്ത്താന്‍ കഴിഞ്ഞു. നാലുടെസ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ് ശനിയാഴ്ച തുടങ്ങും.