15 സിക്സറുകളുമായി വാട്സന് റെക്കാര്‍ഡ്

ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച വെസ്റ്റിന്‍ഡീസിന്റെ സേവ്യര്‍ മാര്‍ഷലിന്റെ പേരിലുള്ള സിക്സര്‍ റെക്കോഡാണ് വാട്‌സണ്‍ പഴങ്കഥയാക്കിയത്. 2008ല്‍ കനഡയ്ക്കെതിരെ മാര്‍ഷല്‍ 12 സിക്സ് അടിച്ചാണ് റെക്കോഡ്ബുക്കില്‍ പേര് എഴുതിച്ചേര്‍ത്തത്. 15 സിക്‌സറുകള്‍ക്ക് പുറമേ 15 ബൗണ്ടറികളും വാട്‌സന്റെ വെടിക്കെട്ട് ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ഇന്നിങ്‌സിലെ 150 റണ്‍സും പന്തിനെ വേലി കടത്തിയാണ് വാട്‌സന്‍ നേടിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ ഏകദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ബഹുമതിയും വാട്‌സന് സ്വന്തമായി. മാത്യു ഹെയ്ഡന്‍ നേടിയ 181 റണ്‍സിന്റെ റെക്കാര്‍ഡാണ് വാട്‌സന്‍ തകര്‍ത്തത്.
96 പന്തില്‍ നിന്ന് 185 റണ്‍സുമായി പുറത്താവാതെ വാട്‌സണ്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ ഓസീസ് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം പൂര്‍ത്തിയാക്കി. 37 റണ്‍സുമായി പോണ്ടിങ് വാട്‌സണ് ഉറച്ച പിന്തുണ നല്‍കി. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 230 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 25 ഓവറിലാണ് ഓസീസ് എത്തിച്ചേര്‍ന്നത്. ഒരിരുപത് റണ്‍സ് കൂടി ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ എടുത്തിരുന്നുവെങ്കില്‍ സച്ചിന് ശേഷം ഡബിള്‍ സെഞ്ചുറിയെന്ന റെക്കാര്‍്ഡ് വാട്‌സന് സ്വന്തമാക്കാമായിരുന്നു.
വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കര്‍ റഹിമിന്റെ(81 നോട്ടൗട്ട്) ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications