For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ ക്യൂബന്‍ പഞ്ച്

By Staff

Vijender Kumarബെയ്‌ജിങ്‌: ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ വിരാമം. ഒളിമ്പിക്‌സില്‍ 75 കിലോ മിഡില്‍ വെയ്‌റ്റ്‌ സെമി ഫൈനലില്‍ ക്യൂബന്‍ ബോക്‌സറായ എമിലിയോ കൊറിയോ ബയോക്‌സിനയോട് 8-5നാണ് വിജേന്ദര്‍ കുമാര്‍ പരാജയപ്പെട്ടതോടെയാണ്‌ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനമായത്.

ഒളിന്പിക് ചട്ടം പ്രകാരം മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരമില്ലാത്തതിനാല്‍ പരാജിതനാണെങ്കിലും വിജേന്ദറിന്‌ വെങ്കലം ലഭിയ്ക്കും. ഒളിന്പിക്സില്‍ ബോക്സിങില്‍ ആദ്യമായി വെങ്കലം നേടുന്ന താരമെന്ന പദവിയ്ക്കും ഇതോടെ വിജേന്ദര്‍ അര്‍ഹനായി.

രണ്ടാം റൗണ്ടിലൊഴിച്ച് തികച്ചും ഏകപക്ഷീയമായ മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്. ആദ്യ റൗണ്ടില്‍ പിന്നിട്ടു നിന്ന വിജേന്ദര്‍ രണ്ടാം റൗണ്ടില്‍ മൂന്ന് പോയിന്റ് നേടി ശക്തമായി തിരിച്ചെത്തിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവനേകിയിരുന്നു.

എന്നാല്‍ തുടര്‍ന്നങ്ങോട്ടുള്ള മൂന്ന് റൗണ്ടുകളിലും ക്യൂബന്‍ മേധാവിത്വമാണ് റിംഗില്‍ കണ്ടത്. ചോരയില്‍ ബോക്സിങ് അലിഞ്ഞു ചേര്‍ന്ന ക്യൂബന്‍ പാരന്പര്യം ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകള്‍ക്ക് വിഘാതമായപ്പോള്‍ പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിന്റെ കാര്‍ലോസ് ഗൊംഗോറയെ 9-4ന് തോല്പിച്ചാണ് വിജേന്ദര്‍ സെമി മത്സരത്തിനുള്ള യോഗ്യതയും വെങ്കല മെഡലും ഉറപ്പിച്ചിരുന്നത്. ആതന്‍സ് ഒളിന്പിക്സില്‍ മത്സരിച്ച വിജേന്ദര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ഹരിയാനയിലെ ഭിവാനി സ്വദേശിയായ വിജേന്ദര്‍ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു.ഒട്ടേറെ ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ ജേതാവായിരുന്ന താരത്തെ 2006ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Friday, August 22, 2008, 13:21 [IST]
Other articles published on Aug 22, 2008
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+