പോള്‍ പൊസിഷനില്‍ മല്‍സരിച്ച സൂപ്പര്‍താരം ഇതോടെ മൈക്കല്‍ ഷുമാക്കറുടെ പേരിലുള്ള ലോകറെക്കോഡിനൊപ്പമെത്തി. വെറ്റലിന്റെ പതിമൂന്നാമത്തെ കിരീടമാണിത്. മാക്ലാരന്റെ ജെണ്സണ് ബട്ടണ്‍ രണ്ടാം സ്ഥാനത്തെത്തി.
ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയാണ് മൂന്നാം സ്ഥാനത്താണ്. റെഡ് ബുള്ളിന്റെ തന്നെ മാര്‍ക് വെബറാണ് നാലാമതായി ഫിനിഷ് ചെയ്തത്. മേഴ്സിഡസിനുവേണ്ടി മല്‍സരിച്ച മൈക്കല്‍ ഷുമാക്കറാണ് അഞ്ചാം സ്ഥാനത്ത്. മാക്ലാരനു വേണ്ടി മല്‍സരിച്ച ലൂയിസ് ഹാമില്ട്ടണ് ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഫെരാരിയുടെ മാസയ്ക്ക് ലാപ്പുകള്‍ പൂര്‍ത്തിയാക്കാനായില്ല. ട്രാക്കില്‍ വെച്ച് ഫെരാരിയുടെയും മാസയുടെയും കാറുകള്‍ കൂട്ടിയിടിച്ചിരുന്നു.
ഇന്ത്യന്‍ ടീമായ ഫോഴ്സ് ഇന്ത്യയെ നയിച്ച അഡ്രിയാന്‍ സൂറ്റില് ഒമ്പതാം സ്ഥാനത്തും ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഡ്രൈവറായ നാരായണ്‍ കാര്ത്തികേയന്(ഹിസ്പാനിയ) പതിനേഴാം സ്ഥാനത്തും ബ്രെയ്ക്ക് ചെയ്തു.
24 ഡ്രൈവര്‍മാര്‍ 60 ലാപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മല്‍സരിച്ചത്. ഒരു മണിക്കൂറും 30 മിനിറ്റുട്ടും 35 സെക്കന്റും കൊണ്ട് വെറ്റല്‍ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍ ബട്ടണ്‍ 8.4 സെക്കന്റുകള്‍ക്കും അലോന്‍സോ 24 സെക്കന്റുകള്ക്കുശേഷവും ലക്ഷ്യത്തിലെത്തി.