നാഗ്പൂര്‍: കാല്‍മുട്ടിനുള്ള പരിക്ക് മൂലം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഇന്ത്യയ്ക്കെതിരായ ആദ്യടെസ്റില്‍ കളിക്കില്ല. വോണ്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ടീമിന്റെ മീഡിയ മാനേജര്‍ ആന്ദ്രെ വാല്‍പോള്‍ അറിയിച്ചു.
വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാല്‍ വൈസ് ക്യാപ്റ്റന്‍ മാര്‍കസ് ട്രെസ്കോത്തിക് നാട്ടിലേക്ക് നേരത്തെ മടങ്ങിയിരുന്നു. വോണിന്റെയും ട്രെസ്കോത്തിക്കിന്റെയും അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് നാഗ്പൂര്‍ ടെസ്റില്‍ ഇംഗ്ലണ്ട് ടീമിനെ നയിക്കും.
അതിനിടെ നെറ്റ് പരിശീലനത്തിനിടെ വീണ ഫാസ്റ് ബൗളര്‍ സൈമണ്‍ ജോണ്‍സും പരിക്കിന്റെ ഭീഷണിയിലാണ്.