യുഎസ് ഓപണ്‍: ആന്‍ഡി മുറെ ഫൈനലില്‍

നിലവിലുളള ചാംപ്യനായ നൊവാക് ജൊകോവിക്-സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ മത്സരത്തിലെ വിജയികളെയായിരിക്കും കലാശപ്പോരാട്ടത്തില്‍ മുറെ നേരിടുക. ഫഌഷിങ് മെഡോവിനെ മിന്നുന്ന പ്രകടനം ലോകറാങ്കിങില്‍ ഇംഗ്ലീഷ് താരത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പായി.
നൊവാക് ആയാലും ഡേവിഡ് ആയാലും കടുത്ത എതിരാളിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സ്വപ്‌നത്തിലെത്താന്‍ ഞാന്‍ കഠിനപ്രയത്‌നം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല-ഇതായിരുന്നു മത്സരത്തെ കുറിച്ച് 25കാരന്റെ പ്രതികരണം.
ഞായറാഴ്ച നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും നാലാം സീഡായ അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ മൂന്നാം സീഡായ റഷ്യന്‍ താരം മരിയ ഷറപ്പോവയെ കീഴടക്കിയാണ് അസരെങ്ക കരിയറിലെ ആദ്യ യുഎസ് പോരാട്ടത്തിനൊരുങ്ങുന്നത്. 10ാം സീഡായ ഇറ്റലിയുടെ സാറാ ഇറാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചാണ് സെറീനയുടെ വരവ്.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ലിയാണ്ടര്‍ പേസ്-റഡെക് സ്റ്റെപാനെക് സഖ്യം അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ സഹോദരന്മാരോട് തോറ്റ് മടങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications