Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡി മുറെയ്ക്ക് കന്നി ഗ്രാന്‍സ്ലാം

Andy Murray-US Open
ന്യൂയോര്‍ക്ക്: അഞ്ചു സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ നിലവിലുള്ള ചാംപ്യന്‍ നൊവാക് ജൊകോവിക്കിനെ തോല്‍പ്പിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.

76 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ഒരു ബ്രിട്ടിഷ് താരം യുഎസ് ഓപണ്‍ കിരീടം നേടുന്നത്. ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നാലു മണിക്കൂറും 54 മണിക്കൂറും നീണ്ട പോരാട്ടത്തിനൊടുവില്‍ സ്‌കോട്ട് താരം പിടിച്ചെടുത്തത് തന്റെ കരിയറിലെ കന്നി ഗ്രാന്‍സ്ലാം കൂടിയായിരുന്നു.സ്പാനിഷ് താരം ഡേവിഡ് ഫെററെ തോല്‍പ്പിച്ചാണ് നൊവാക് ജൊകോവിക് ഫൈനിലെത്തിയത്. പ്രതികൂല കാലവസ്ഥ മൂലം താറുമാറായ മത്സരത്തിനൊടുവില്‍ 2-6, 6-1, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു വിജയം.

ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമസ് ബെര്‍ഡിക്കായിരുന്നു സെമിഫൈനലില്‍ ആന്‍ഡിമുറെയുടെ പ്രതിയോഗിയായി എത്തിയത്. ഒളിംപിക് ചാംപ്യനായ മുറെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ബെര്‍ഡിക്കിനെ മുട്ടുകുത്തിച്ചു.

ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കയെ കീഴടക്കിയ അമേരിക്കയുടെ സെറിന വില്യംസാണ് വനിതാ വിഭാഗം ചാംപ്യന്‍. കരിയറിലെ പതിനഞ്ചാം ഗ്രാന്‍സ്ലാമാണ് സെറീന ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നേടിയത്.

Story first published: Tuesday, September 11, 2012, 7:16 [IST]
Other articles published on Sep 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+