Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ്‌ ഓപണ്‍:സോംദേവ്‌ ആദ്യഘൗണ്ടില്‍ തന്നെ പുറത്ത്‌

Somdev Devvarman
ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ സേംദേവ്‌ ദേവ്‌ വര്‍മന്‍ യുഎസ്‌ ഓപണ്‍ 2012ല്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പരിക്കേറ്റു വിശ്രമത്തില്‍ കഴിയുകയായിരുന്ന സോംദേവ്‌ പരിക്കിന്‌ ശേഷം കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു യുഎസ്‌ ഓപണ്‍.

സ്‌പെയിനിന്റെ റുബെന്‍ റമിറസ്‌ ഹിഡാല്‍ഗോയുടെ മുന്നിലാണ്‌ സോംദേവ്‌ ആദ്യ റൗണ്ടില്‍ തന്നെ അടിയറവ്‌ പറഞ്ഞത്‌. സ്‌കോര്‍: 4-6, 6-3, 2-6, 3-6.

ലണ്ടന്‍ ഒളിംപിക്‌സിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു സോംദേവിന്റെ വിധി. രണ്ട്‌ മണിക്കൂര്‍ 41 മിനിട്ടു നേരം പോരാടിയാണ്‌ സോംദേവ്‌ ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്‍സ്ലാമില്‍ അടിയറവ്‌ പറഞ്ഞത്‌.

കഴിഞ്ഞ നവംബറിലാണ്‌ പരിക്ക്‌ കാരണം സോംദേവിന്‌ തോളെല്ലിന്‌ ശസ്‌ത്രക്രിയ നടത്തിയത്‌.

സോദേവ്‌ പുറത്തായി എങ്കിലും ഇന്ത്യയുടെ യുഎസ്‌ ഓപണ്‍ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേറ്റിട്ടില്ല. പുരുഷ, വനിതാ ഡബിള്‍സിലാണ്‌ ഇനി ഇന്ത്യയുടെ പ്രതീക്ഷ.

പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനൊപ്പം മത്സരിക്കാനിറങ്ങുന്നത്‌ ചെക്ക്‌ കളിക്കാരനായ റാഡെക്‌ സ്റ്റെപാനെക്‌ ആണ്‌.

മഹേഷ്‌ ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും മത്സരത്തിനുണ്ട്‌. അതുപോലെ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, തന്റെ അമേരിക്കന്‍ പങ്കാളിയായ ബെഥാനീ മറ്റെക്‌ സാന്‍സിനൊപ്പം ഇറങ്ങുന്നുണ്ട്‌.

Story first published: Tuesday, August 28, 2012, 14:41 [IST]
Other articles published on Aug 28, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+