ശ്രീശാന്തിനെതിരെ വിവാദ പ്രസ്‌താവന നടത്തിയ അമ്പയര്‍ക്ക് സസ്‌പെന്‍ഷന്‍
ദില്ലി: ശ്രീശാന്തിനെതിരെ പരസ്യ പരാമര്‍ശം നടത്തിയ അമ്പയര്‍ അമിഷ് സാഹിബയ്‌ക്ക് രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്ക്.
ഐപിഎല്‍ ഗവേണിങ് ബോഡിയാണ് അമിഷിനെതിരെ നടപടി കൈക്കൊണ്ടത്. മൊഹാലി ടീമംഗമായ ശ്രീശാന്ത് മത്സരത്തിനിടെ പല തവണ എതിര്‍ ടീമംഗങ്ങളെ പ്രകോപിപ്പിച്ചുവെന്ന് മുംബൈയിലെ പത്രത്തിന് നല്‌കിയ അഭിമുഖത്തില്‍ അമിഷ് പറഞ്ഞിരുന്നു.
ഇതിന് താനും സീനിയര്‍ അമ്പയര്‍മാരും ശ്രീശാന്തിനെ താക്കീത് ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ഭജന്‍ ഒരു പ്രകോപനവുമില്ലാതെയാണ് ശ്രീശാന്തിനെ തല്ലിയതെന്ന മാച്ച് റഫറി ഫാറൂഖ് എന്‍ജീനയറുടെ നിലപാടിന് വിരുദ്ധമായിരുന്നു അമിഷ് സാഹിബയുടെ വെളിപ്പെടുത്തല്‍.
പ്രസ്‌താവന ബോര്‍ഡിന്റെ വാദമുഖങ്ങള്‍ക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് അമ്പയര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷനു പുറമെ പ്രസ്‌താവനയെക്കുറിച്ച് വിശദീകരണവും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications