വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്വന്റി20: വിനയ്കുമാറിനു പകരം മിഥുന്‍

Mithun
ദില്ലി: പരിക്കേറ്റതിനെ തുടര്‍ന്ന് മീഡിയം പേസ് ആര്‍ വിനയ്കുമാറിനെ ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി ടീമില്‍ നിന്നും ഒഴിവാക്കി. കര്‍ണാടകയില്‍ നിന്നു തന്നെയുള്ള അഭിമന്യു മിഥുനാണ് പകരക്കാരനായെത്തുന്നത്.

വിനയ്കുമാറിന് രണ്ടാഴ്ച വിശ്രമം വേണ്ടി വരുമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജന്‍ ജഗദലെ അറിയിച്ചു. വിദര്‍ഭയ്‌ക്കെതിരേയുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ബൗളര്‍ക്ക് പരിക്കേറ്റത്.

രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് വിനയിന് ട്വന്റി ടീമില്‍ ഇടം നല്‍കിയത്. ലക്ഷ്മിപതി ബാലാജിക്ക് പരിക്കേറ്റതുകൊണ്ടായിരുന്നു വിനയിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

അഭിമന്യു മിഥുന്‍ ആദ്യമായാണ് ദേശീയ ട്വന്റി ടീമില്‍ ഇടംപിടിക്കുന്നത്. ഡിസംബര്‍ 20 വ്യാഴാഴ്ച പുനെയിലും ഡിസംബര്‍ 22 ശനിയാഴ്ച മുംബൈയിലുമായാണ് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരങ്ങള്‍ നടക്കുന്നത്.

Story first published: Wednesday, December 19, 2012, 12:57 [IST]
Other articles published on Dec 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X