ത്രിരാഷ്ട്ര പരന്പര: ഇന്ത്യയുടെ ആദ്യ മത്സരം ചൊവ്വാഴ്ച
ധാക്ക: ബംഗ്ലാദേശ്, പാകിസ്‌താന്‍, ഇന്ത്യ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിന് ഞായറാഴ്‌ച ധാക്കയില്‍ തുടക്കമാകും.
ആദ്യ മത്സരത്തില്‍ പാകിസ്‌താന്‍ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിയ്‌ക്കുക. പരമ്പരയില്‍ ഇന്ത്യയുടെ അരങ്ങേറ്റം ചൊവ്വാഴ്‌ച പാകിസ്‌താനെതിരെയാണ്.
ലീഗ് റൗണ്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ ഫൈനലില്‍ മാറ്റുരയ്‌ക്കും. 14നാണ് ഫൈനല്‍.
സച്ചിനു പിന്നാലെ പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ശ്രീശാന്തിനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ശ്രീശാന്തിന് പകരം പഞ്ചാബ് താരം ഗോണിയാണ് ടീമിലിടം കണ്ടെത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഉജ്ജ്വല പ്രകടനമാണ് ഗോണിയ്‌ക്ക് ഇന്ത്യന്‍ ടീമിലെത്താന്‍ സഹായിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications