Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്ലിയിലെ പിഴവ് ഗ്വാങ്ഷൂവിലും; ടിന്റുവിന് വെങ്കലം

Tintu Luka
ഗ്വാങ്ഷു: ഏഷ്യന്‍ ഗെയംസില്‍ 800 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ടിന്റു ലൂക്കയ്ക്ക് വെങ്കലം. അത്‌ലറ്റ് ഇതിഹാസം പിടി ഉഷയുടെ പ്രിയ ശിഷ്യയായ ടിന്റു അവസാന നിമിഷം വരെ മുന്നിട്ടു നിന്ന ശേഷമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപ്പോയത്. 2മിനിറ്റ് 01.36 സമയം കൊണ്ടാണ് ടിന്റു ഓടിയെത്തിയത്. 2:00.29 മിനിറ്റ് കൊണ്ട് ഓടിയെത്തിയ കസാഖിസ്ഥാന്റെ മാര്‍ഗരിറ്റ് മറ്റ്സ്കോവിനാണ് സ്വര്‍ണം. ചൈനയുടെ ട്രോങ് ടാന്‍ വെള്ളിയും നേടി.

കോമണ്‍വെല്‍ത്തില്‍ വരുത്തിയ പിഴവ് ടിന്റു ഗ്വാങ്ഷൂവിലെ 800 മീറ്റര്‍ ട്രക്കിലും ടിന്റു ആവര്‍ത്തിയ്ക്കുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യം മുതല്‍ മറ്റു താരങ്ങളെ അപേക്ഷിച്ച് വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ടിന്റു അവസാന നിമിഷം തളര്‍ന്നു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.കോണ്‍വെല്‍ത്ത് ഗെയിംസില്‍ വെറുകൈയ്യോടെ മടങ്ങേണ്ടി വന്നെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനായതില്‍ ടിന്റുവിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം.

ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസിലും അവസന നിമിഷമാണ് ടിന്റു ലൂക്ക പിന്തള്ളപ്പെട്ടത്. മത്സരത്തിന്റെ തുടക്കത്തില്‍ അമിത വേഗതയില്‍ ഓടിയതാണ് അവസാനഘട്ടത്തില്‍ തളരാന്‍ അന്ന് കാരണമായി പറഞ്ഞിരുന്നത്.800 മീറ്ററില്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സിനിമോള്‍ പൗലോസ് നിരാശപ്പെടുത്തി. സിനി മോള്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+