ഫെല്‍പ്‌സിന് മൂന്നാം സ്വര്‍ണം
ബെയ്‌ജിങ്: അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ് നീന്തല്‍ കുളത്തിലെ നിധി വേട്ട തുടരുന്നു. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റെയിലില്‍ വിജയിയാതോടെ മൂന്നാം സ്വര്‍ണമാണ് മൈക്കല്‍ സ്വന്തമാക്കിയത്.
സ്വന്തം പേരിലുള്ള ലോക റെക്കൊര്‍ഡ് തിരുത്തി കൊണ്ടാണ് ഫെല്‍പസ് സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്. ഈയിനത്തില്‍ കൊറിയയുടെ തെയ് വന്‍ പാര്‍ക്ക് വെള്ളി സ്വന്തമാക്കിയപ്പോള്‍ മറ്റൊരു അമേരിക്കന്‍ താരമായ പീറ്റര്‍ വാന്‍ഡേര്‍ക്കെ വെങ്കലവും സ്വന്തമാക്കി.
പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ അമേരിക്കയുടെ ആരോണ്‍ പിയര്‍സോണ്‍ സ്വര്‍ണം സ്വന്തമാക്കി. ലോക റെക്കൊര്‍ഡു കൂടിയാണ് ആരോണ്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ വെള്ളിയും റഷ്യ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ അമേരിക്കയുടെ നതാലി കൗളിന്‍ സ്വര്‍ണം സ്വന്തമാക്കി. ഈയിനത്തില്‍ വെങ്കലവും അമേരിക്കയ്‌ക്കു തന്നെയാണ്. സിംബാവെയുടെ കോവന്‍ട്രി കഴ്‌സിറ്റിയ്‌ക്കാണ് വെള്ളി.
നീന്തല്‍ക്കുളത്തിലെ മെഡല്‍ വേട്ടയിലൂടെ അമേരിക്ക മെഡല്‍ പട്ടികയില്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. ഒമ്പത് സ്വര്‍ണവുമായി പട്ടികയില്‍ മുന്നില്‍ നില്‌ക്കുന്ന ചൈനയ്‌ക്ക് പിന്നിലായി 6 സ്വര്‍ണത്തോടെ അമേരിക്ക രണ്ടാമതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications