വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തരൂരിന്റെ ഭാവിവധു കൊച്ചി ടീമിന്റെ ഓഹരിയുടമ?

By Ajith Babu
Modi's tweets could give Tharoor new IPL headache
മുംബൈ: കേന്ദ്ര മന്ത്രി ശശി തരൂരിന് കൊച്ചി ഐപിഎല്‍ ടീമിന് മേല്‍ മറ്റു ചില താത്പര്യങ്ങളുണ്ടെന്ന് ആരോപണങ്ങള്‍. ഐപിഎല്‍ ടീമിന്റെ ഓഹരിയുടമയെന്ന് മോഡി വെളിപ്പെടുത്തിയ സുനന്ദ പുഷ്‌ക്കറിനെ തരൂര്‍ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് തരൂരിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയിരിക്കുന്നത്.

ഐപിഎല്‍ ലളിത് മോഡി കൊച്ചി ടീമിന്റെ ഓഹരിയുടമകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍ ദുബയില്‍ ഹെല്‍ത്ത് സ്പാ നടത്തുന്ന സുനന്ദ പുഷ്‌കറിന് പതിനെട്ട് ശതമാനം ഓഹരിയാണ് കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമകളില്‍ ഒന്നായ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലുള്ളത്. ടീമില്‍ റോണ്‍ഡിവൂവിന് മൊത്തം ഇരുപത്തിയാറ് ശതമാനം ഓഹരിയാണുള്ളത്. എന്നാല്‍ ടീമുടമകള്‍ നടത്തിയ മാധ്യമസമ്മേളനത്തിലൊന്നും സുനന്ദ പുഷ്‌കറിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

കൊച്ചി ടീമുമായുള്ള കരാര്‍ ഒപ്പിടുന്ന ദിവസം, റോണ്‍ഡീവൂവിന്റെ ഉടമകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുഴിഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കേന്ദ്രമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് റോഷന്‍ ദേവ് എന്നയാളിന്റെ ട്വീറ്റിന് മറുപടിയായി ലളിത് മോഡി ട്വീറ്റ് ചെയ്തിരുന്നു. ശശി തരൂരിന് ടീമില്‍ ഓഹരി പങ്കാളിത്തമുണ്ടോ എന്നതായിരുന്നു റോഷന്‍ ദേവിന്റെ ചോദ്യം.

കരാര്‍ ഒപ്പിടുന്ന വേളയില്‍ നടന്ന ചര്‍ച്ചയില്‍ സുനന്ദ പുഷ്‌കര്‍ ദില്ലി സ്വദേശിയാണെന്നും അവരുടെ ഭര്‍ത്താവ് ഒരു ഓട്ടൊമൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുമാണെന്നുമാണ് കൊച്ചി ടീം മാനേജ്‌മെന്റ് പറഞ്ഞത് എന്നും മോഡിയെ ഉദ്ധരിച്ച് മുംബൈയില്‍ നിന്നുള്ള ഡിഎന്‍എ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊച്ചി ടീം ഐപിഎല്ലിന് മാനേക്കടുണ്ടാക്കിയെന്നും ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഡി ആരോപിച്ചിരുന്നു.

ടീം ലേലത്തില്‍ സ്വന്തമാക്കിയതിന് പിന്നാലെ അജ്ഞാതരായ വ്യക്തികള്‍ക്ക് ടീമിന്റെ ഓഹരികള്‍ കൈമാറിയെന്ന വാര്‍ത്ത പരക്കുകയും ഇത് ടീമിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്നും വാര്‍ത്തകള്‍ വന്നു. പിന്നീട് ടീം മാനേജ്‌മെന്റ് ഓഹരിയുടമകളുടെ പട്ടിക ബിസിസിഐയ്ക്ക് സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നം താത്കാലികമായി പരിഹരിക്കപ്പെട്ടത്.

എന്നാല്‍ സുനന്ദ പുഷ്‌ക്കറും തരൂരും വിവാഹം കഴിയ്ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിവാദത്തിന് വഴിത്തിരിവുണ്ടാക്കി. പൊതുചടങ്ങുകളില്‍ തന്നോടൊപ്പം പ്രത്യക്ഷപ്പെട്ട സുനന്ദയെ തരൂര്‍ ജീവിതപങ്കാളിയാക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ തരൂര്‍ തയാറായില്ലെങ്കിലും ട്വിറ്റര്‍ പ്രിയനെന്ന വിശേഷമുള്ള തരൂര്‍ മൗനം പാലിയ്ക്കുന്നത് ആരോപണങ്ങളുടെ കനം വര്‍ദ്ധിപ്പിയ്ക്കുകയാണ്.

ഓഹരിയുടമകളുടെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ മോഡിയുടെ നടപടിക്കെതിരെ കൊച്ചി ഐപിഎല്‍ ടീം ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി ടീമിന്റെ കരാറില്‍ ഒപ്പിടാന്‍ മോഡി വൈമുഖ്യം കാണിച്ചുവെന്നും ടീം മാനേജ്‌മെന്റ് പരാതിപ്പെട്ടിരുന്നു.

Story first published: Friday, May 18, 2012, 17:13 [IST]
Other articles published on May 18, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X