വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാം മാനേജ്‌മെന്റിന്റെ വീഴ്ച: ശശി തരൂര്‍

By Super
Shashi Tharoor
തിരുവനന്തപുരം: കൊച്ചി ഐപിഎല്‍ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം അതിന് ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയാണെന്ന് ശശി തരൂര്‍ എം.പി

'ടീമിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കേണ്ടത് മാനേജ്‌മെന്റാണെന്നും അവര്‍ ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്‌നകാരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് മാനേജ്മെന്റാണ്. കാര്യങ്ങള്‍ക്ക് അതിന്റേതായ ഗൗരവം നല്‍കുകയും അത് വേണ്ടവിധത്തില്‍ പരിപാലിക്കുകയും വേണം. കേരള ടീം രൂപീകരണത്തിനായി ഞാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ടീമിന് ഇത്തരത്തിലൊരു ഗതിവന്നതില്‍ വലിയ നിരാശയുണ്ട്-തരൂര്‍ പറഞ്ഞു.

കൊച്ചി ടീം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ശശി തരൂര്‍ വിവാദത്തില്‍ അകപ്പെടുകയും തുടര്‍ന്ന് കേന്ദ്രമന്ത്രിപദം നഷ്ടപ്പെടുകയും ചെയ്തത്. കേരളത്തിന് ഒരു ഐപിഎല്‍ ടീമുണ്ടാക്കുന്നതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയയാളായിരുന്നു തരൂര്‍.

ഇതിനിടെ രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീം മാനേജ്‌മെന്റിന് മുടങ്ങിപ്പോയ ബാങ്ക് ഗാരന്റി നല്‍കാനായാല്‍ ബിസിസിഐ ഒരവസരവുംകൂടി നല്‍കി കനിയാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.

ബിസിസിഐയുടെ പ്രവര്‍ത്തക സമിതിയിലെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. സി. മാത്യു ഈ വഴിക്കുള്ള ഒരവസാന ശ്രമത്തിനു മധ്യസ്ഥനായി ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് റിപ്പോര്‍്ട്ടുകളുണ്ട്.

നിയമയുദ്ധത്തിലൂടെയാണെങ്കിലും ഒരു തിരിച്ചുവരവിനായി കൊച്ചി ടസ്‌കേഴ്‌സ് കേരള ടീം ഉടമകളും തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പുറത്താക്കല്‍ തീരുമാനത്തിനു കോടതിയില്‍നിന്ന് അടിയന്തര സ്‌റ്റേ വാങ്ങി, ശേഷം ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനമത്രേ. ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണു വിവരം.

Story first published: Wednesday, May 9, 2012, 12:43 [IST]
Other articles published on May 9, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X