ബംഗാള്‍ ഉള്‍ക്കടല്‍ നീന്തികടക്കാന്‍ സുരേഖ
വിജയവാഡ: അഞ്ചുവയസ്സുള്ളപ്പോള്‍ കൃഷ്ണാ നദി നീന്തിക്കടന്ന് ലോകറക്കോര്‍ഡിട്ട നീന്തല്‍താരം പി. സുരേഖ തന്റെ അടുത്ത യജ്ഞത്തിനൊരുങ്ങുന്നു.
ബംഗാള്‍ ഉള്‍ക്കടല്‍ നീന്തിക്കടക്കുകയെന്നതാണ് ഇപ്പോള്‍ പത്തുവയസുള്ള സുരേഖയുടെ പുതിയ ലക്ഷ്യം. 2007 ജനുവരിയിലാണ് സുരേഖപുതിയ ലക്ഷ്യത്തിലേയ്ക്ക് നീന്താന്‍ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ധനുഷ്കോടിയ്ക്കും ശ്രീലങ്കയിലെ തലൈമന്നാറിനും ഇടിയിലുള്ള 40കിലോമീറ്ററാണ് ഈ കൊച്ചു താരം നീന്തികടക്കുക. ഈ ദൂരം നീന്തിയെത്താന്‍ പത്തുമണിക്കൂറെടുക്കും.
ഇതിനായി ദിവസവും രണ്ടുമണിക്കൂറോളം സമയം സുരേഖ പരിശീലകന്‍ രാംമോഹന്‍ റാവുവിന്റെ കീഴില്‍ പരിശീലനം നടത്തുന്നുണ്ടെന്ന് പിതാവ് സുരേന്ദ്ര പറഞ്ഞു. 2001ല്‍ അഞ്ചു വയസ്സുമാത്രമുള്ളപ്പോഴാണ് അഞ്ച് കിലോമീറ്റര്‍ വീതിയുള്ള കൃഷ്ണാനദി നീന്തിക്കടന്ന് സുരേഖ ലിംകാ ബുക്സ് ഓഫ് റക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്.
ഏറ്റവും കൂടുതല്‍ ദൂരം നീന്തിയെത്തിയ ഏറ്റവും കുറഞ്ഞ പ്രായക്കാരിയായാണ് സുരേഖ റെക്കോര്‍ഡിട്ടത്. ഈ ദൗത്യത്തിന്റെ വിജയത്തെത്തുടര്‍ന്ന് 2004ല്‍ മാനവിവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗില്‍ നിന്ന് സുരേഖയ്ക്ക് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കൂടാതെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയില്‍ നിന്ന് പ്രതിഭാ പുരസ്കാര്‍ എന്ന ബഹുമതിയും സുരേഖയെത്തേടിയെത്തി . സുരേഖയുടെ പുതിയ ദൗത്യത്തിനുവേണ്ടി മൊത്തം രണ്ടു ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സ്പോണ്‍സര്‍മാരും മറ്റ് ചിലസംഘടനകളുമാണ് ഈ തുക ലഭ്യമാക്കുന്നതെന്ന് പിതാവ് സുരേന്ദ്ര അറിയിച്ചു. ഇതുപോലെ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്ന ലക്ഷ്യത്തിനായി സംസ്ഥാന സര്‍ക്കാറിനെയും ആന്ധ്രപ്രദേശ് സ്പോര്‍ട്സ് കൗണ്‍സിലിനെയും സമീപിക്കാനാണ് സുരേഖയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications