ചെന്നൈ: മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ് പരമ്പരയിലെ ആദ്യ ടെസ്റ് ചെന്നൈയില്‍ നടക്കും. ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ടെസ്റ്.
ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി നേരത്തെ തീരുമാനിച്ചതു പോലെ രണ്ടും മൂന്നും ടെസ്റുകള്‍ ദില്ലിയിലും കാണ്‍പൂരിലും നടക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി എസ്.കെ.നായര്‍ അറിയിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ച് തയ്യാറെടുപ്പ് മത്സരം നവംബര്‍ 26 മുതല്‍ 28 വരെ ബാംഗ്ലൂരില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടാം ടെസ്റ് ദില്ലിയില്‍ ഡിസംബര്‍ 10 മുതല്‍ 14 വരെയും മൂന്നാം ടെസ്റ് കാണ്‍പൂരില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെയും നടക്കും.
നവംബര്‍ 22ന് ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ കളിയും നടക്കുന്നത് ചെന്നൈയിലാണ്.