Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി വേണ്ടെന്ന് വീണ്ടും ഇന്‍ഡി കമാന്‍ഡോസ്

Indi Commandos
കൊച്ചി: കൊച്ചി വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐപിഎല്‍ ടീം ഇന്‍ഡി കമാന്‍ഡോസ് ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സിലിന് വീണ്ടും കത്തയച്ചു. ഗ്രൗണ്ടിന്റെ നിലവാരം, കൃത്യസമയത്തെ ലഭ്യത എന്നിവയില്‍ ആശങ്ക അറിയിച്ചുകൊണ്ടാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.

ഐപിഎല്‍ നടക്കുന്ന കാലയളവില്‍ കൊച്ചി സ്റ്റേഡിയം ലഭ്യമാകാന്‍ സാധ്യത കുറവാണെന്നും സ്റ്റേഡിയത്തിന്റെ നിലവാരം കുറവാണെന്നുമൊക്കെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോടികള്‍ മുടക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം നവീകരണവുമായി മുന്നോട്ടു പോകുമ്പോഴാണ് ഇന്‍ഡി കമാന്‍ഡോസ് കൊച്ചിയോടുള്ള അപ്രിയം വീണ്ടും വെളിപ്പെടുത്തുന്നത്.

കഴിഞ്ഞദിവസം കൊച്ചി ഐപിഎല്‍ ടീമിന്റെ വേദിമാറ്റണമെന്ന ആവശ്യം ഐപിഎല്‍ ഗവേര്‍ണിങ് കൌണ്‍സില്‍ തള്ളിയിരുന്നു. കൊച്ചിയില്‍ വിനോദ നികുതി കൂടുതലാണെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ 50 ശതമാനം ഇളവു നല്‍കിയിരുന്നു. എന്നാല്‍ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് കൊച്ചി ടീം ഉടമകളുടെ ആവശ്യം.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+