ഐപിഎല്‍: കേരളത്തെ ഒഴിവാക്കാന്‍ നീക്കമെന്ന്

ടീമിന്റെ ഉടമസ്ഥത റോണ്‍ഡിവൂ കമ്പനി അജ്ഞാതനായ വ്യക്തിയ്ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബിസിസിഐയുടെ താക്കീത്. കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ കൈമാറിയെന്നാണ് ആരോപണം.
എന്നാല്‍ കേരള ടീമിനെ ഒഴിവാക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് ഓഹരിയുടമകളിലൊരാളായ വിവേക് വേണുഗോപാല്‍ പറഞ്ഞു. ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. റോണ്‍ഡിവൂ സ്പോര്‍ട്ട്സിന്റെ ഉടമസ്ഥതയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വിവേക് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിയ്ക്കും ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തിനും കമ്പനിയില്‍ ഓഹരികള്‍ ഉണ്ടെന്ന വാദവും വിവേക് തള്ളിക്കളഞ്ഞു. ടീം അനുവദിച്ച് കിട്ടിയതിന് ശേഷം പുതിയ നിക്ഷേപകരാരും കമ്പനിയില്‍ മുതല്‍ മുടക്കിയിട്ടില്ല. കമ്പനിയുടെ ഓഹരികള്‍ കൈമാറിയിട്ടുമില്ല. വിവേക് വേണുഗോപാല്‍ വ്യക്തമാക്കി.
ബുധനാഴ്ച രോണ്‍ഡിവൂ സ്പോര്‍ട്ട്സിന്റെ പ്രധാനികള്‍ ബിസിസിഐ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായ ശരദ് പവാറിനെകണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇവര്‍ മുംബൈയില്‍ ബിസിസിഐ - ഐപിഎല്‍ അധികൃതരെ കണ്ട് ഇക്കാര്യം ധരിപ്പിയ്ക്കും. റോണ്‍ഡിവൂ സ്പോര്‍ട്ട്സിന്റെ പ്രധാനികളെല്ലാം ഇപ്പോള്‍ മുംബൈയിലുണ്ട്.
ബിസിസിഐയില്‍ നിന്ന് ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിസിഐയില്‍ നിന്ന് ഉടമസ്ഥാവകാശം ലഭിക്കാതെ ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിയില്ല.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഐപിഎല്ലിലെ ഒരു ഉന്നതനാണെന്ന് വിവേക് ആരോപിച്ചു. ഇയാള്‍ നേരത്തെ ലേലം നടന്നപ്പോള്‍ കൊച്ചി ടീം സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു.
ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ദുബയിലെ ഒരു അധോലോകനായകന്‍ ഉള്‍പ്പടെയുള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ടെണ്ടര്‍ നടപടികളുടെ ഭാഗമായുള്ള എല്ലാ രേഖകളും ബിസിസിഐക്കു കൈമാറിയിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications