Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈജന്പ് താരം നെയില്‍പോളിഷ് മാറ്റണം

മോസ്‌കോ: ലോക അത്‌ലറ്റിക് മീറ്റില്‍ വനിത വിഭാഗം ഹൈ ജമ്പ് താരമായ സ്വീഡന്റെ എമ്മ ഗ്രീന്‍ ട്രിഗാരോയോട അത്‌ലറ്റിക് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര സംഘടന ആവശ്യപ്പെട്ടത് എന്താണെന്നോ... നെില്‍ പോളിഷിന്റെ നിറം മാറ്റണമെന്ന്.

യോഗ്യതാ മത്സരത്തിലാണ് മഴവില്‍ പതാകയുടെ നിറമുള്ള നെയില്‍ പോളിഷ് അടിച്ച് ഗ്രീന്‍ ട്രിഗാരോ ചാടാന്‍ എത്തിയത്. മഴവില്‍ പതാക റഷ്യയിലെ സ്വവര്‍ഗ്ഗ പ്രേമികളുടേതാണ്. അതുകൊണ്ട് സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരം ഇത്തരത്തില്‍ മത്സരത്തിനെത്തിയതെന്നാണ് അത്‌ലറ്റിക് ഫെഡറേന്റെ ആരോപണം .ശനിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവരുമായി സ്വവര്‍ഗ്ഗ ഭോഗത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 2013 ജൂണ്‍ മാസത്തില്‍ റഷ്യയില്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സ്വവര്‍ഗ്ഗ പ്രേമികളുടെ വാദം. ഈ വിഷയത്തില്‍ റഷ്യയില്‍ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അത്‌ലറ്റിക് ഫെഡറേഷന്റെ നടപടി.

വാണിജ്യപരമായതോ രാഷ്ട്രീയപരമായതോ ആയ ഒരു സൂചനകളും മത്സരാര്‍ത്ഥികള്‍ തങ്ങളുടെ വേഷത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് നിയമം. ഗ്രീന്‍ ട്രെഗാരോ ഈ നിയമം ലംഘിച്ചു എന്നാണ് ആരോപണം.

സ്വവര്‍ഗ്ഗ പ്രേമികള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് റഷ്യുടെ പോള്‍വാള്‍ട്ട് താരം ഇസിന്‍ ബയേവ തുടക്കത്തില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ പ്രസ്താവന അവര്‍ പിന്‍വലിച്ചു.

എമ്മ ഗ്രീന്‍ ട്രിഗാരോ തന്റെ നെയില്‍ പോളിഷിന്റഎ നിറം മാറ്റിക്കഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം.

Story first published: Sunday, August 18, 2013, 15:42 [IST]
Other articles published on Aug 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+