മദ്യ കമ്പനിയ്ക്ക് സുശീലിനെ വീഴ്ത്താനായില്ല

ഒരു മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അത്തരമൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശം പകര്‍ന്നു നല്‍കും-തന്നെ സമീപിച്ചവരോട് സുശീല്‍ കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. പണത്തിനേക്കാള്‍ ഉപരി മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന പാരമ്പര്യത്തിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ഐഷര്‍ ട്രാക്ടര്‍, നാഷണല്‍ എഗ്ഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, മൗണ്ടര്‍ ഡ്യൂ, എന്നിവയുടെ പരസ്യങ്ങളിലാണ് സുശീല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഒരു മദ്യക്കമ്പനി പരസ്യ ഓഫറുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ സമീപിച്ചിരുന്നു. 20കോടിയായിരുന്നു അന്ന് അവര്‍ സച്ചിന് നല്‍കിയ ഓഫര്‍. എന്നാല്‍ സച്ചിനും ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.
എന്നാല്‍ സുശീല്‍ ഓഫര്‍ നിരസിച്ച സ്ഥിതിയ്ക്ക് ക്രിക്കറ്റ് താരങ്ങളെ സമീപിക്കാനാണ് മദ്യ കമ്പനിയുടെ തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications