Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുശീല്‍കുമാറിനും കോഴനല്‍കാന്‍ ശ്രമിച്ചിരുന്നു?

Sushil Kumar
ദില്ലി: ഗുസ്തി താരം സുശീല്‍ കുമാറിനും കോഴ നല്‍കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. സുശീല്‍ കുമാര്‍തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഒളിംപിക്‌സ് മെഡല്‍ ജേതാവായ സുശീല്‍ കുമാറിന് 2010 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരങ്ങളില്‍ പരാജയപ്പെടുന്നതിന് വേണ്ടിയാണ് പണം വാഗ്ദാനം ചെയ്തത്. റഷ്യയിലെ മോസ്‌ക്കോയില്‍ വച്ച് നടന്ന മത്സരത്തില്‍ കോടിക്കണക്കിന് രൂപയാണ് താരത്തിന് നല്‍കാമെന്ന വാഗ്ദാനം ചെയ്തത്.

ഒരു ഗുസ്തിക്കാരനെ സംബന്ധിച്ചിടത്തോളം അവര്‍ വാഗ്ദാനം ചെയ്ത പണം വളരെ വലിയ തുക തന്നെയായിരുന്നു. എന്നാല്‍ പണം വാങ്ങി രാജ്യത്തിന്റെ അഭിമാനം കളയാന്‍ താന്‍ തയ്യാറായില്ലെന്ന് സുശീല്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ തന്‍റെ ഒരു വിദേശ കോച്ചിനോട് പറയുകയാണ് അദ്ദേഹം ചെയ്തത്.

റഷ്യയുടെ അലന്‍ ഗൊഗേവിനോട് പരാജയപ്പെടുന്നതിന് വേണ്ടിയാണ് സുശീല്‍ കുമാറിന് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ കോഴപ്പണം കൈപ്പറ്റാതെ രാജ്യത്തിന് വേണ്ടി മത്സരിച്ച് ഗോഗേവിനെ പാരജയപ്പെടുത്തുകയാണ് സുശീല്‍ ചെയ്തത്. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സുശീല്‍ കുമാര്‍. കോഴ വാങ്ങിയതിന് ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും മറ്റും വിചാരണ നേരിടുന്ന അവസരത്തിലാണ് സുശീലിനെപ്പോലുള്ള കായിക താരങ്ങളുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാകുന്നത്.

Story first published: Saturday, August 24, 2013, 12:03 [IST]
Other articles published on Aug 24, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+