വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്‍മാഡിക്ക് സസ്‌പെന്‍ഷന്‍ നോട്ടീസ്

Kalmadi
ദില്ലി: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുരേഷ് കല്‍മാഡിയെ നീക്കാനുള്ള ശ്രമം ആരംഭിച്ചു. സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ എത്തിക്‌സ് കമ്മിറ്റി ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന ജയിലിലായിരുന്ന കല്‍മാഡി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടകസമിതി അധ്യക്ഷസ്ഥാനത്തുനിന്നും കല്‍മാഡിയെ പുറത്താക്കിയിരുന്നെങ്കിലും ഇന്ത്യയിലെ പരമോന്നത കായിക സമിതിയുടെ അധ്യക്ഷസ്ഥാനം കല്‍മാഡി രാജിവച്ചിരുന്നില്ല.

ജാമ്യത്തിലിറങ്ങിയതിനു ശേഷം കല്‍മാഡി പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് രാജ്യത്താകെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കല്‍മാഡി രാജിവയ്ക്കണമെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ കടുത്ത ഭാഷയില്‍ തന്നെയാണ് ആവശ്യപ്പെട്ടത്. അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിനിന്നിരുന്നെങ്കിലും രാജിവയ്ക്കാന്‍ കല്‍മാഡി തയ്യാറായിരുന്നില്ല.

Story first published: Monday, January 23, 2012, 7:33 [IST]
Other articles published on Jan 23, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X