Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂസഫിന്റെ സൂപ്പര്‍ അടിയില്‍ രാജസ്ഥാന് വിജയം

കേപ് ടൗണ്‍: ആവേശം അവസാന പന്ത് വരെ നീണ്ട് മത്സരത്തില്‍ സൂപ്പര്‍ ഓവറിലെ ത്രസിപ്പിയ്ക്കുന്ന പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സിന് വിജയം.

രാജസ്‌ഥാന്‍ മുന്നോട്ടുവച്ച 150 റണ്‍സ്‌ പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ എതിരാളികളുടെ സ്‌കോറിന് ഒപ്പമെത്താന്‍ മാത്രം കഴിഞ്ഞതോടെ മത്സരം 'സൂപ്പര്‍ ഓവറി'ലേക്ക്‌ നീളുകയായിരുന്നു.

രാജസ്ഥാന് വേണ്ടി കമ്രാന്‍ ഖാന്‍ എറിഞ്ഞ ഓവറില്‍ ക്രിസ്‌ ഗെയിലിന്റെ മികവില്‍ നൈറ്റ്‌ റൈഡേഴ്‌സ് അടിച്ചെടുത്തത് 15 റണ്‍സ്‌. എന്നാല്‍ യൂസഫ് പഠാന്റെ കൂറ്റനടികളുടെ പിന്‍ബലത്തില്‍ രാജസ്‌ഥാന്‍ വിജയലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

അജന്ത മെന്‍ഡിസ്‌ എറിഞ്ഞ സൂപ്പര്‍ ഓവര്‍ നേരിട്ട യൂസഫ്‌ പഠാന്‍ നാലു പന്തുകളില്‍ വിജയം റോയല്‍സിന്റെ കൈപ്പിടിയിലൊതുക്കി. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും രണ്ടു റണ്‍സും നേടി പഠാന്‍ വിജയം കൊയ്തെടുക്കുന്പോള്‍ നൈറ്റ്‌ റൈഡേഴ്‌സ് നിരാശയുടെ ആഴക്കയങ്ങളിലേക്ക് ആണ്ടു പോവുകയായിരുന്നു. കൂറ്റനടികളിലൂടെ റോയല്‍സിന് വിജയം സമ്മാനിച്ച യൂസഫ്‌ പഠാനാണ് മാന്‍ ഓഫ്‌ ദി മാച്ച്‌.

ഗാംഗുലിയുടെയും (46), ക്രിസ്‌ ഗെയിലിന്റെയും (41) മികവാണ്‌ കൊല്‍ക്കത്തയെ ഒരു ഘട്ടത്തില്‍ അസാധ്യമെന്നു തോന്നിയ വിജയത്തോട്‌ അടുപ്പിച്ചത്‌. 20 റണ്‍സ് എടുത്ത യഷ്‌പാല്‍ ശര്‍മ്മയും ഗാംഗുലിക്ക്‌ മികച്ച പിന്തുണ നല്‍കി.

പ്രതാപ കാലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനത്തോടെ ഗാംഗുലി കളം നിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത വിജയത്തിന്റെ പടിവാതില്‍ക്കലെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത്‌ വെറും ഏഴു റണ്‍സായിരുന്നു. രാജസ്ഥാന്‍ ക്യാപ്റ്റന്‍ വോണ്‍ വിശ്വസിച്ച് പന്തേല്പിച്ചത് പതിനെട്ടുകാരനായ കമ്രാന്‍ ഖാനെ ആയിരുന്നു‍. തട്ടിമുട്ടി ഒടുവില്‍ രണ്ടു പന്തില്‍ രണ്ടു റണ്‍സ്‌ മാത്രം വേണ്ടിയിരുന്നപ്പോള്‍ ടീമിനെ വിജയതീരത്തോടടുപ്പിച്ച ഗാംഗുലി നാടകീയമായി പുറത്തായി. ഇതോടെ വിജയിക്കാന്‍ ഒരു പന്തില്‍ രണ്ടു റണ്‍സ്‌ വേണമെന്ന അവസ്‌ഥയിലായി കൊല്‍ക്കത്ത. ഇഷാന്ത് ശര്‍മ്മ ഒരു റണ്‍സ്‌ നേടി റണ്ണൗട്ടായതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. പിന്നീടുണ്ടായത് രാജസ്ഥാന്‍ വിജയഗാഥ.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റു ചെയ്യാനാരംഭിച്ച രാജസ്‌ഥാന്‍ റോയല്‍സ്‌ ആറുവിക്കറ്റിന്‌ 150 റണ്‍സ്‌ എടുത്തു. ഒരു ജയത്തിന്റെ പോലും ബലമില്ലാതെ മത്സരത്തിനിറങ്ങിയ റോയല്‍സിന്റെ രണ്ടുവിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ കൊഴിഞ്ഞു.

പിന്നീട് ഒരറ്റത്ത് ഓപ്പണര്‍ സ്‌മിത്തിനെ കാഴ്‌ചക്കാരനാക്കി യൂസഫ്‌ പഠാന്‍ നടത്തിയ വെടിക്കെട്ടാണ് റോയല്‍സിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. പഠാന്‍ 21 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 42 റണ്‍സടിച്ചു.

രവീന്ദ്ര ജഡേജ(22) മസ്‌കരനാസ്‌(27) അഭിഷേക്‌ റൗത്ത്‌(21) എന്നിവര്‍ തിളങ്ങുക കൂടി ചെയ്‌തതോടെയാണ്‌ റോയല്‍സ്‌ 150 റണ്‍സുമായി നില ഭദ്രമാക്കിയത് ‌. ഇഷാന്ത്‌ ശര്‍മയും, അനുരീത്‌ സിംഗും അജന്താ മെന്‍ഡിസും രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+