ഗവാസ്കര്‍ ചാപ്പലിനെതിരെ
ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ തകര്‍ച്ചയുടെ കയങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ പരിശീലകനാണ് ഗ്രെഗ് ചാപ്പല്‍. അങ്ങനെയുളള ചാപ്പലിനെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഉപദേശക പദവി എന്ത് അടിസ്ഥാനത്തിലാണ് ബിസിസിഐ വാഗ്ദാനം ചെയ്യുന്നതെന്നും ഗവാസ്കര്‍ ചോദിക്കുന്നു.
ഒരാള്‍ എത്രതന്നെ കഴിവു കെട്ടവനായാലും അയാളുടെ പ്രകടനം എത്ര തരംതാഴ്ന്നതായാലും അയാളെ പിരിച്ചു വിടുന്നത് അത്ര എളുപ്പമല്ല.
എന്നാല്‍ അയാള്‍ക്ക് മറ്റൊരു പദവി വാഗ്ദാനം ചെയ്യുന്നത് നമ്മുടെ ഞരമ്പുകളില്‍ വേരു പിടിച്ചു പോയ അപകര്‍ഷതാ മനോഭാവം ഒരിക്കലും നമ്മെ വിട്ടു മാറില്ല എന്നതിന് തെളിവാണെന്ന് ഗവാസ്കര്‍ തുറന്നടിക്കുന്നു.
ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗ്രെഗ് ചാപ്പല്‍ ചുമതലയേല്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആസ്ട്രേലിയയോട് കിടപിടിക്കുന്ന ടീമായി ഇന്ത്യ മാറുമെന്ന് രാജ്യം സ്വപ്നം കണ്ടു.
എന്നാല്‍ ആദ്യറൗണ്ടില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ദയനീയമായി തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതോടെ അപമാനത്തിന്റെ പടുകുഴിയിലാണ് ടീം ഇപ്പോള്‍. പിളര്‍ന്നു ചിതറിയ ചില്ലുകളുടെ കൂമ്പാരമാണ് ഇന്നത്തെ ടീം.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്റെ പോലും ആത്മവിശ്വാസം ചാപ്പല്‍ ഉലച്ചെന്ന് ഗവാസ്കര്‍ ആരോപിക്കുന്നു. ഐസിസി മികച്ച കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കളിക്കാരുടെ പോലും ഭാവി ചാപ്പല്‍ നശിപ്പിച്ചു.
ആസ്ട്രേലിയയുടെ ക്രിക്കറ്റ് അക്കാദമിയുടെ പ്രധാന പരീശീലകനായി ചാപ്പല്‍ ചുമതലയേല്‍ക്കുമെന്ന വാര്‍ത്തയെയും ഗവാസ്കര്‍ കണക്കിന് കളിയാക്കുന്നു.
ആസ്ട്രേലിയയുടെ പരിശീലക പദവി ചാപ്പല്‍ ഏറ്റെടുത്താല്‍ അയര്‍ലണ്ടിനു പോലും അവരെ പരാജയപ്പെടുത്താമെന്നാണ് ഗവാസ്കറിന്റെ പരിഹാസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications