പാലക്കാട്: അമ്പതാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് പാലക്കാട്ട് തുടക്കമായി. വ്യാഴാഴ്ച രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച ഗെയിംഗ് മത്സരങ്ങളോടെയാണ് മേളയ്ക്ക് തുടക്കമായത്.
പാലക്കാട് മുന്‍സിപ്പല്‍ സ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കര്‍ പതാകയുയര്‍ത്തി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് സ്പോര്‍ട്സ് വകുപ്പ് മന്ത്രി എം. വിജയകുമാര്‍ നിര്‍വ്വഹിക്കും.
വിവിധ മത്സര ഇനങ്ങളിലായി 9492കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 2712പേര്‍ ഗെയിംസ് ഇനങ്ങളിലാണ് പങ്കെടുക്കുക. 15 ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ അത്ലറ്റിക്സ് ഇനങ്ങളിലെ മത്സരം ആരംഭിക്കും. മേള ഡിസംബര്‍ അഞ്ചിന് അവസാനിയ്ക്കും.