
ഇരുപത്തിയഞ്ചംഗ ഹോക്കി ടീം അടുത്ത തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് ഹോക്കി ന്യൂസീലന്‍ഡ് സിഇഒ ഹിലരി പൂലെ അറിയിച്ചു. അല്‍ക്വയ്ദ ഭീഷണിയെക്കുറിച്ച് ന്യൂസീലന്‍ഡിലെ വിദേശകാര്യ മന്ത്രാലയവുമായും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ ടീമുകളുടെ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചതെന്ന് പൂലെ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യലേക്ക് യാത്രചെയ്യുന്നതില്‍ യാതൊരു കുഴപ്പവും കാണുന്നില്ലെന്ന് ന്യൂസിലന്‍ഡ് ടീം അധികൃതര്‍ പറഞ്ഞു. പതിനെട്ടു വര്‍ഷത്തിനുശേഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫെബ്രുവരി 28നാണ് ആരംഭിക്കുന്നത്.
ചൊവ്വാഴ്ചയാണ് ലോകകപ്പ് ഹോക്കി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐപിഎല്‍ തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്ന കായികതാരങ്ങളെ ആക്രമിക്കുമെന്ന അല്‍ഖെയ്ദയുമായി ബന്ധമുള്ള 313 ബ്രിഗേഡ് എന്ന തീവ്രവാദ സംഘടന ഭീഷണി മുഴക്കിയത്.