സ്‌പോര്‍ട്‌സ് താരങ്ങളുടെ പെറ്റാണ് ഇവര്‍
പട്ടിക്കുട്ടികളെ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? സെലിബ്രിറ്റികളായാലും സ്‌പോര്‍ട്‌സ് താരങ്ങളായാലും ഇല്ല എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും ഉത്തരം. സ്‌പോര്‍ട്‌സ് താരങ്ങളില്‍ സച്ചിന് കാറുകളും, ധോണിക്ക് ബൈക്കുകളുമാണ് കമ്പം എന്ന് അറിയാത്തവരില്ല. എന്നാല്‍ ഇവരെല്ലാം ഇഷ്ടപ്പെടുന്ന മറ്റൊരംഗം കൂടിയുണ്ട് വീട്ടില്‍. തങ്ങളുടെ പ്രിയപ്പെട്ട പട്ടിക്കുട്ടിയെയാണിത്.
ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറുകളായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും മുതല്‍ മരിയ ഷറപ്പോവയും സെറീന വില്യംസും വരെയുള്ള ടെന്നീസ് താരങ്ങള്‍ വരെയുള്ളവരുടെ ഇഷ്ടപ്പെട്ട പട്ടിക്കുട്ടികളെ നോക്കൂ. നമ്മുടെ പ്രിയതാരങ്ങളുടെ വീക്ക്‌നെസ്സാണ് ഈ ഓമനകള്‍.
നിങ്ങള്‍ക്കും തോന്നുന്നില്ലേ ഇങ്ങനെ ഒരെണ്ണത്തെ സ്വന്തമാക്കാന്‍.

സച്ചിന്
മുസ്സൂറിയിലെ അവധിക്കാലത്താണ് ഫേസ്ബുക്കില്‍ സച്ചിന്റെ ഈ ചിത്രം പ്രചരിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്ത ഈ ചിത്രത്തിന് ലക്ഷങ്ങളാണ് കമന്റ് ഇനത്തില്‍ കിട്ടിയത്.

ധോണി
ബൈക്കുകളെന്ന പോലെതന്നെ പട്ടിക്കുട്ടികളും ധോണിയുടെ ഇഷ്ടക്കാരാണ്. സ്‌കൂള്‍ കാലത്ത് ഒരു തത്തയായിരുന്നത്രെ ക്യാപ്റ്റന്‍ കൂളിന്റെ കൂട്ടുകാരന്‍.

കോലി
കുട്ടിക്കാലം മുതല്‍ വിരാട് കോലിക്ക് കൂട്ടിനായി ഇവരുണ്ട്. ബ്രൂണോ, റിക്കോ എന്നിങ്ങനെയാണ് കോലിയുടെ കൂട്ടുകാരുടെ പേരുകള്‍.

ശര്‍മിള നിക്കോലെറ്റ്
ഇന്ത്യന്‍ ഗോള്‍ഫിലെ ഈ ചൂടന്‍ സുന്ദരിക്ക് പെറ്റായി പട്ടിക്കുട്ടി മാത്രമല്ല, മീനും ആമകളും ഉണ്ടത്രെ.

മരിയ ഷറപ്പോവ
തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ടെന്നീസ് സുന്ദരി ഷറപ്പറവ.

സെറീന വില്യംസ്
മൂന്ന് പട്ടിക്കുട്ടികളുണ്ട് സെറീനയ്ക്ക് കൂട്ടായി

മാര്‍ട്ടിന ഹിംഗിസ്
മുന്‍ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിംഗിസ്

സൈന നേവാള്‍
സൈന നേവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം

നൊവാന്‍ ജോകാവിച്ച്
ജോകോവിച്ചും കൂട്ടുകാരിയും കൂട്ടുകാരായ പട്ടിക്കുട്ടികള്‍പ്പൊപ്പം

ലൂയിസ് ഹാമില്‍ട്ടണ്‍
കൂട്ടുകാരന്‍ റോസ്‌കോയ്‌ക്കൊപ്പം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍.

രവീന്ദ്ര ജഡേജ
ഇതാണോ പട്ടിക്കുട്ടി എന്ന് ചോദിക്കരുത്. കുതിര സവാരിയാണ് ഓള്‍റൗണ്ടര്‍ ജഡ്ഡുവിന് കമ്പം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications