Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റേസിംഗ് താരം മത്സരത്തിനിടെ കൊല്ലപ്പെട്ടു

Marco Simoncelli is killed in MotoGP crash
സെപാംഗ് (മലേഷ്യ): റേസ് ട്രാക്കില്‍ വീണ്ടും മരണദേവതയുടെ വിളയാട്ടം. പ്രശസ്ത ഇറ്റാലിയന്‍ റേസിങ് താരം മാര്‍ക്കോ സിമന്‍സ്ലി (24) മലേഷ്യന്‍ ഗ്രാന്‍ഡ്പ്രീ മത്സരത്തിനിടെയുണ്ടായ അപടകത്തില്‍ മരിച്ചു. ഗ്രേസിനി ഹോണ്ടാ റൈഡറായ സിമന്‍സ്ലികോളിന്‍ എഡ്വേഡ്‌സും വലെന്റിനോ റോസിയും ഇടിക്കുകയായിരുന്നു. ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. യമഹ റൈഡറായ എഡ്വേഡ്‌സിന്റെ പരിക്ക് ഗുരുതരമാണ്.

മോട്ടോ ജി.പിയുടെ രണ്ടാം ലാപ്പിലാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ സിമന്‍സ്ലിയുടെ ഹെല്‍മറ്റ് ഊരിത്തെറിച്ചു. തുടര്‍ന്ന് മറ്റു ബൈക്കുകള്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ് നിര്‍ത്തിവെച്ചു.

രാഴ്ചമുമ്പും റേസിങ് ട്രാക്ക് ദുരന്തഭൂമിയായി മാറിയിരുന്നു. ലാസ് വെഗാസില്‍ ഇന്‍ഡി കാര്‍ഡ്രൈവറായ ഡാന്‍ വെല്‍ഡണ്‍ റേസിങ്ങിനിടെ കൊല്ലപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്.

1987 ജനുവരി 20ന് ഇറ്റലിയിലാണ് മാര്‍കോ സിമന്‍സെലിയുടെ ജനനം. 2002ല്‍ 125 സി.സി ക്‌ളാസില്‍ ബൈക്ക് റേസിങ് രംഗത്തെത്തിയ സിമന്‍സെലി 2006ല്‍ 250 സി.സി ക്‌ളാസിലേക്ക് ചുവടുമാറ്റി. 2008ല്‍ 250 സി.സി ലോക കിരീടം സ്വന്തമാക്കിയിരുന്നു.

Story first published: Tuesday, May 8, 2012, 17:42 [IST]
Other articles published on May 8, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+