
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാംപ്യന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാറൂഖ്. ടീമിന്റെ ഓഹരികള്‍ വാങ്ങുന്നതിന് അദ്ദേഹം താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുകയാണ്. വ്യക്തമായ ഒരു കരാറിലെത്താന്‍ സമയമെടുക്കും-ഡെംപോ സെക്രട്ടറി ജനറല്‍ അര്‍മാന്‍ഡോ കൊളാസോ അറിയിച്ചു.
കൂടാതെ ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായി ഷാറൂഖ് പ്രവര്‍ത്തിക്കും. ബോളിവുഡ് താരത്തിന്റെ പ്രശസ്തി എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് ക്ലബ്ബ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വുണ്ടാക്കുന്ന ഒരു നല്ല കരാറായിരിക്കുമത്.
2007-08ല്‍ രൂപീകൃതമായ ക്ലബ്ബ് ഇതുവരെ മൂന്നു തവണ ദേശീയചാംപ്യന്മാരായിട്ടുണ്ട്. എഎഫ്‌സി കപ്പിന്റെ സെമിഫൈനലിലെത്തിയ ഏക ഇന്ത്യന്‍ ക്ലബ്ബ് കൂടിയാണിത്. ഷാറൂഖിനെ കൂടാതെ സല്‍മാന്‍ ഖാനും ഫുട്‌ബോളില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയായ ശില്‍പ്പാ ഷെട്ടിയും ഫുട്‌ബോളില്‍ കാര്യമായ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലാണ്.